ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മാർക്കറ്റുകളിൽ വൻ തിരക്ക്

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് സംസ്ഥാനത്തെ മാർക്കറ്റുകളിൽ വൻ തിരക്ക്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് വൻ ജനതിരക്ക് അനുഭവപ്പെടുന്നത്. യാതൊരു സുരക്ഷ മുൻകരുതലും സ്വീകരിക്കാതെയാണ് പലരും മാർക്കറ്റുകളിൽ എത്തുന്നത്. അതേസമയം ആഘോഷങ്ങൾ പരിമിതപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ പറഞ്ഞു.

വിഷു പ്രമാണിച്ചാണ് നിയന്ത്രണങ്ങൾ ലംഘിച്ച് പൊതുജനങ്ങൾ കൂട്ടത്തോടെ നിരത്തുകളിൽ ഇറങ്ങിയത്. പഴം, പച്ചക്കറി സാധാനങ്ങളും, വീട്ടിലേക്ക് ആവശ്യമായ മറ്റ് സാധനങ്ങൾ വാങ്ങുന്നതിനാണ് ഒരു കുടുബത്തിൽ നിന്ന് രണ്ടും മൂന്നും ആളുകൾ ഒരുമിച്ച് മാർക്കറ്റുകളിൽ എത്തുന്നത്. മത്സ്യ, ഇറച്ചി വിപണന കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വില നിയന്ത്രിക്കാനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top