കൊവിഡ് : തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 9754 ആയി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 9754 ആയി. ഇതില്‍ 9743 പേര്‍ വീടുകളിലും 11 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 15 പേരോടാണ് ഇന്ന് പുതിയതായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. മൂന്ന് പേരെ പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദേശത്ത് നിന്ന് വന്ന് ഡല്‍ഹിയില്‍ നിരീക്ഷണകാലഘട്ടം പൂര്‍ത്തിയാക്കിതിനെ തുടര്‍ന്ന് കേരളത്തില്‍ എത്തിച്ച തൃശൂര്‍ സ്വദേശികളായ ഒന്‍പത് പേരെ അവരവരുടെ വീടുകളില്‍ ബസ് മാര്‍ഗം എത്തിക്കാനുളള നടപടി സ്വീകരിച്ചു. ഇതുവരെ 904 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 895 സാമ്പിളുകളുടെ ഫലം ലഭിച്ചു. ഒന്‍പത് സാമ്പിളുകളെട ഫലം ലഭിക്കാനുണ്ട്.

 

Story Highlights- coronavirus, covid19,  Trissur updates

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top