കൊവിഡ് : കണ്ണൂരിൽ നിരീക്ഷണത്തിലുള്ളത് 7758 പേർ

കൊറോണ സംശയിച്ച് കണ്ണൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 7758 പേർ. 58 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും 14 പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും 8 പേർ തലശേരി ജനറൽ ആശുപത്രിയിലും 34 പേർ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ്19 ചികിത്സാ കേന്ദ്രത്തിലും 7644 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.
ഇതുവരെയായി ജില്ലയിൽ നിന്ന് 1443 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 1148 എണ്ണത്തിന്റെ ഫലം ലഭ്യമായിട്ടുണ്ട്. 295 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 75 പോസിറ്റീവ് കേസുകളാണ് ജില്ലയിൽ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 38 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
ബാക്കി 37 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് (തലശ്ശേരി ജനറൽ ആശുപത്രി- 6, അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രം- 20, കണ്ണൂർ ഗവ: മെഡിക്കൽ കോളജ് – 9, കോഴിക്കോട് ഗവ: മെഡിക്കൽ കോളജ് -1, കോഴിക്കോട് ആസ്റ്റർ മിംസ് -1).
Story Highlights- coronavirus, kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here