ധാരാവിയിൽ കൊവിഡ് മരണം ഏഴായി

മുംബൈയിലെ ധാരാവിയിൽ കൊവിഡ് മരണം ഏഴായി. ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചതോടെയാണ് ഇവിടുത്തെ മരണസംഖ്യ ഏഴായി ഉയര്‍ന്നത്. പുതുതായി ആറുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ ആകെ കേസുകള്‍ 55 ആയി.

രോഗം പടരുന്ന സാഹചര്യത്തിൽ ധാരാവി പൂർണമായും പൊലീസ് നിയന്ത്രണത്തിലാക്കി. ഫയർഫോഴ്സിന്‍റെ സഹായത്തോടെ കൂട്ട അണുനശീകരണവും തുടങ്ങിയിട്ടുണ്ട്. അതേസമയം, മഹാരാഷ്ട്രയിൽ ഇന്ന് 121 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 2455 ആയി. മുംബൈയിൽ രോഗികളുടെ എണ്ണം 1700 കടന്നു. സംസ്ഥാനത്ത് ഇതുവരെ 229 പേർക്കാണ് രോഗം ഭേദമായത്.

Story highlights-covid-19,mumbai, dharavi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top