ഡിവൈഎഫ്ഐയും ആരോഗ്യവകുപ്പും കൈകോർക്കുന്നു; ഇടുക്കിയിലെ വയോജനങ്ങളുടെ ജീവിത ശൈലീ രോഗങ്ങൾ വീടുകളിലെത്തി പരിശോധിക്കും

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ വയോജനങ്ങളുടെ ജീവിത ശൈലീ രോഗങ്ങള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തി പരിശോധിയ്ക്കും. ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് സ്നേഹസ്‌പർശം എന്ന പദ്ധതി നടപ്പിലാക്കുന്നത്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ജീവിത ശൈലീ രോഗങ്ങളുളള ആളുകൾക്ക് ലാബുകളിൽ പരിശോധനയ്ക്കായി പോവാൻ പറ്റാത്ത സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ സ്‌നേഹ സ്പര്‍ശം എന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് പേരടങ്ങുന്ന സംഘം വീടുകളില്‍ എത്തുകയും ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ പരിശോധിക്കുകയും ചെയ്യും. ഇതു വരെ 6000ഓളം വീടുകളിൽ പരിശോധന പൂർത്തീകരിച്ചു.
ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും നഗര സഭകളിലും ഡിവൈഎഫ്‌ഐ മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം ആവശ്യമെങ്കില്‍ ലഭ്യമാക്കും. ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ രോഗികള്‍ക്ക് മരുന്നും എത്തിച്ച് നല്‍കുന്നുണ്ട്.
നിലവിൽ ഇടുക്കിയിൽ ഒരു പോസിറ്റീവ് കേസ് പോലും ഇല്ല. കൊറോണ വൈറസ് ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവസാനത്തെ രോഗിയും കഴിഞ്ഞ ദിവസം വീട്ടിലേക്കു മടങ്ങിയിരുന്നു. ഇതോടെ ഇടുക്കി കൊറോണ സ്ഥിരീകരിച്ച് പോസിറ്റീവായി തുടരുന്നവർ ഇല്ലാത്ത രണ്ടാമത്തെ ജില്ലയായി.
കൊവിഡ് രോഗം ജില്ലയിൽ അവസാനമായി റിപ്പോർട്ട് ചെയ്തത് ഏപ്രിൽ 2 നാണ്. ജില്ലയിൽ യുകെ പൗരൻ ഉൾപ്പെടെ 10 രോഗബാധിതർ ആണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരും അസുഖം ഭേദമായി മടങ്ങി.
Story Highlights: lifestyle diseases dyfi and health department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here