ലോക്ക് ഡൗൺ; തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ

ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതോടെ ഇത്തവണത്തെ തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ. നാളെ മന്ത്രിമാരുടെ നേതൃത്വത്തില്‍ തൃശൂരിൽ ചേരുന്ന യോഗത്തില്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊള്ളും.

മെയ് രണ്ടിനാണ് ഇത്തവണ തൃശൂർ പൂരം നടക്കേണ്ടിയിരുന്നത്. എന്നാൽ ലോക്ക് ഡൗണ്‍ നീട്ടിയതോടെ കാര്യങ്ങൾ പ്രതിസന്ധിയിലായി.പൂരം നടത്തിപ്പ് സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല. കൊവിഡ് ഭീതി നിലനിൽക്കെ ആളുകൾ കൂട്ടം കൂടുന്നത് തടയണമെന്നിരിക്കെ ചടങ്ങുകൾ മാത്രമാക്കി പൂരം നടത്താന്‍ സാധിക്കുമോ എന്ന കാര്യമുൾപ്പെടെ ചർച്ച ചെയ്യാനാണ് നാളെ യോഗം ചേരുന്നത്.
ജില്ലയിലെ മൂന്ന് മന്ത്രിമാർക്ക് പുറമേ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധകൾ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുക്കും.

‍പൂരത്തിനുള്ള ഒരുക്കങ്ങൾ ചെറുതായി തുടങ്ങിയിരുന്നെങ്കിലും കൊവിഡ് വീണ്ടും റിപ്പോർട്ട് ചെയ്തതോടെ അത് മന്ദഗത്തിയിലായി. ഈ മാസം ആദ്യം ആരംഭിക്കേണ്ടിയിരുന്ന പൂരം എക്സിബിഷനും ഒഴിവാക്കിയിരുന്നു.

Story highlights-thrissurpooram,lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top