സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവ് വരുത്തുകയെന്നത് അസാധ്യം : മന്ത്രി വിഎസ് സുനിൽ കുമാർ

സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവ് വരുത്തുകയെന്നത് അസാധ്യമാണെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. മെയ് 3 വരെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അയൽ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ രൂക്ഷമാണ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറഞ്ഞെന്ന് കരുതി കൊവിഡ് ഭീതി അകന്നെന്ന് പറയാനാകില്ല. ലോക്ക്ഡൗണിലെ തുടർ തീരുമാനങ്ങൾ കേന്ദ്ര മാർഗ നിർദേശം ലഭിച്ചതിന് ശേഷം മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. കാർഷിക മേഖലയ്ക്കുള്ള മാർഗ നിർദേശങ്ങളിൽ ഇളവുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ നിയന്ത്രണങ്ങളെക്കുറിച്ച് നാളെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. സംസ്ഥാനങ്ങൾക്ക് പണം അനുവദിച്ചില്ലെങ്കിൽ ലോക്ക്ഡൗൺ വിജയിക്കില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ഏഴ് ജില്ലകളിൽ ആശ്വാസം ഉണ്ടെങ്കിലും, സംസ്ഥാനം പൂർണായി കൊവിഡ് മുക്തമായെന്ന് പറയാനാവില്ലെന്നായിരുന്നു മന്ത്രി കെ.കെ.ശൈലജയുടെ പ്രതികരണം.

കേരളത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളെ കേന്ദ്രം പരിഗണിച്ചില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാമ്പത്തിക സഹായം വേണമെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം.

Story highlights- VS Sunilkumar, lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top