പ്രേക്ഷകർക്കായി സ്‌ക്രീനിൽ ഒന്നിച്ച് കലാകാരന്മാർ; പ്രിയഗായകൻ അഫ്‌സലിന്റെ ഗാനം ഫ്‌ളവേഴ്‌സിൽ തത്സമയം

പ്രേക്ഷകർക്കായി സ്‌ക്രീനിൽ ഒന്നിച്ച് കലാകാരന്മാർ. പ്രിയഗായകൻ അഫ്‌സൽ തത്സമയം ഫ്‌ളവേഴ്‌സിൽ ഗാനം ആലപിച്ചു. ഇതിന് പുറമെ ടോപ് സിംഗറിലെ കുരുന്നുകളും വയലനിസ്റ്റ് എസ്‌വിയും കലാപ്രകടനങ്ങൾ നടത്തി.

പ്രേക്ഷകർക്കായി ഇതുവരെ ലോക ടെലിവിഷൻ പരീക്ഷിച്ചിട്ടില്ലാത്ത ചിത്രീകരണ രീതിയിലൂടെ ഒപ്പിയെടുത്ത ഒരുപിടി പുത്തൻ പരിപാടികൾ ഒരുക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവി.

സാമൂഹിക അകലം പാലിച്ച് കലാകാരന്മാർ നേരിൽ കാണാതെ വിനോദ പരിപാടികൾ ചിത്രീകരിക്കുക എന്ന ദുഷ്‌ക്കരമായ ഉദ്യമം ഏറ്റെടുത്ത് പ്രേക്ഷകർക്കായി പുതിയ ദൃശ്യ വിരുന്നൊരുക്കുകയാണ് ഫ്ളവേഴ്സ്. 12 മണിക്കൂറിലധികം നീണ്ടുപോകുന്ന ‘കൊവിഡ് 19 ഫ്ളവേഴ്സ് 20’ എന്ന പരിപാടി ഇന്ന് രാവിലെ 9 മണി മുതൽ തത്സമയം ആരംഭിച്ചു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സിനിമാ മേഖകളകളിൽ അടക്കം ചിത്രീകരണങ്ങൾ നിർത്തിവച്ച ഈ സാഹചര്യത്തിൽ കലാകാരന്മാർ തമ്മിൽ ഒത്തുചേരാതെ അതിനൂതന പരീക്ഷണത്തിനാണ് ഫ്ളവേഴ്സ് ഒരുങ്ങിയത്.

Story Highlights- Flowers TV

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top