ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പ്രത്യേകം കൊവിഡ് വാർഡൊരുക്കി അഹമ്മദാബാദ് ആശുപത്രി

ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പ്രത്യേകം കൊവിഡ് വാർഡൊരുക്കി ആശുപത്രി. അഹമ്മദാബാദ് സിവിൽ ആശുപത്രിയിലാണ് മതത്തിന്റെ പേരിൽ കൊവിഡ് രോഗികളെ വിഭജിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരമാണ് കൊവിഡ് വാർഡ് വിഭജിച്ചതെന്നാണ് മെഡിക്കൽ സൂപ്രണ്ട് ഡോ.ഗുൻവന്ത് എച്ച് റാഥോട് പറയുന്നു. എന്നാൽ ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രി നിതിൻ പട്ടേലും ആരോപണം തള്ളി രംഗത്തെത്തി.

Read Also : ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു

സാധാരണ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കൊവിഡ് വാർഡുകളാണ് ഉണ്ടാകാറുള്ളത്. എന്നാൽ അഹമദാബാദ് ആശുപത്രിയിൽ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പ്രത്യേകം കൊവിഡ് വാർഡ് ഒരുക്കുകയായിരുന്നു. ഇത് സർക്കാർ തീരുമാനമാണെന്നാണ് ഡോ.റാഥോട് പറയുന്നത്.

ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത് 186 പേരാണ്. ഇതിൽ 150 പേർക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top