ഇന്ത്യയില്‍ നിന്ന് മലേഷ്യയിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുമെന്ന് റിപ്പോര്‍ട്ട്

കൊവിഡിനായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ (എച്ച്സിക്യൂ) ഗുളികകള്‍ മലേഷ്യയ്ക്ക് ഇന്ത്യ നല്‍കുമെന്ന് റിപ്പോര്‍ട്ട്. 89,100 ഗുളികകളാണ് മലേഷ്യയ്ക്ക് ഇന്ത്യ നല്‍കാന്‍ ഒരുങ്ങുന്നത്. മലേഷ്യയുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചുവെന്ന് മലേഷ്യന്‍ വിദേശകാര്യ ഉപമന്ത്രി കമാലുദ്ദീന്‍ ജാഫര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അനുമതി ലഭിച്ചതെന്നും മലേഷ്യന്‍ വിദേശകാര്യ ഉപമന്ത്രി. ലഭ്യത അനുസരിച്ച് ഇന്ത്യയില്‍ നിന്ന് മരുന്ന് ഇറക്കുമതി ചെയ്യും. എന്നാല്‍ ഇന്ത്യന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ലോകത്ത് വച്ച ഏറ്റവും കൂടുതല്‍ എച്ച്സിക്യൂ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. നിരവധി മരുന്ന് കമ്പനികള്‍ ഇന്ത്യയില്‍ മലേറിയക്ക് എതിരായ മരുന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. ടെവ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐപിസിഎ ലബോറട്ടറീസ്, കാഡില ഹെല്‍ത്ത് കെയര്‍ എന്നിവയാണ് ഇന്ത്യയില്‍ പ്രധാനമായും ഈ മരുന്ന് ഉത്പാദിപ്പിക്കുന്ന കമ്പനികള്‍. ഈ മരുന്നിന്റെ ഉത്പാദനം കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ദക്ഷിണ ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളില്‍ ഒന്നാണ് മലേഷ്യ. പത്ത് ലക്ഷം ഗുളികകള്‍ മലേഷ്യ ആവശ്യപ്പെട്ടെന്നാണ് വിവരം. മലേഷ്യ- ഇന്ത്യ നയതന്ത്ര ബന്ധത്തില്‍ നേരത്തെ അസ്വാരസ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ കയറ്റുമതിയോടെ ആ പ്രശ്നങ്ങള്‍ക്ക് വിരാമമാകുമെന്നാണ് വിവരം.

നേരത്തെ അമേരിക്കയിലേക്കും ഇന്ത്യ എച്ച്സിക്യൂ കയറ്റുമതി ചെയ്തിരുന്നു. ബ്രസീലിനും ഈ മരുന്ന് നല്‍കിയത് ഇന്ത്യയാണ്. രാജ്യ തലവന്മാര്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. കൂടാതെ ബ്രിട്ടനിലേക്ക് പാരസെറ്റമോളും ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു.S

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top