കൊച്ചിയിൽ ലോക്ക് ഡൗൺ ലംഘിച്ച് കുർബാന; വൈദികൻ അറസ്റ്റിൽ

കൊച്ചിയില്‍ ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികൻ അറസ്റ്റിൽ. വെല്ലിങ്ടണ്‍ ഐലന്‍ഡ് പള്ളിയിലെ ഫാ. അഗസ്റ്റിനാണ് അറസ്റ്റിലായത്. ആറ് വിശ്വാസികളെയും അറസ്റ്റ് ചെയ്തു.

ഹാർബർ പൊലീസാണ്​ അറസ്​റ്റ്​ ചെയ്​തത്​. ലോക്ക് ഡൗൺ ലംഘിച്ച്​ കൂട്ടമായി പ്രാർത്ഥന നടത്തിയതിനെ തുടർന്നാണ്​ കേസ്​. പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ നിയമ​പ്രകാരമാണ്​ കേസെടുത്തത്​. വൈദികനെയും അറസ്​റ്റിലായവരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top