ലോക്ക് ഡൗൺ ലംഘിച്ച് കേരളത്തിലെത്തിയ റെയിൽവേ ജീവനക്കാരെ റെയിൽവേ പൊലീസ് പിടികൂടി

തമിഴ്‌നാടിൽ നിന്നും ലോക്ക് ഡൗൺ ലംഘിച്ച് കേരളത്തിലെത്തിയ റെയിൽവേ ജീവനക്കാരെ റെയിൽവേ പൊലീസ് പിടികൂടി. മധുര ഡിവിഷനിലെ ജൂനിയർ എഞ്ചിനിയർമാരായ നാലു മലയാളി ജീവനക്കാരെയാണ് തിരുവനന്തപുരം, കൊല്ലം റെയിൽവേ പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം സ്വദേശികളായ ആര്യാദാസൻ, അഞ്ജന, ബീഗം സൽമ, കൊല്ലം സ്വദേശിയായ പ്രേംജിദാസ് എന്നിവരാണ് കേരളത്തിലേക്ക് അനധികൃതമായി കടന്നത്. റെയിൽവേയുടെ ഒഎംഎസ് റെയിൽ വാഹനത്തിൽ ഇവർ തിരുനെൽവേലിയിൽ നിന്ന് കയറുകയായിരുന്നു. തിരുവനന്തപുരത്തിറങ്ങി നടന്ന് പോകുന്നത് കണ്ട് സംശയം തോന്നി റെയിൽവേ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. ഇവർക്കെതിരെ കേരള പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം കേസ് എടുത്തു.
വാഹനത്തിന്റെ ചാർജ് ഉണ്ടായിരുന്ന സീനിയർ സെക്ഷൻ എൻഞ്ചിനിയർ, ഗാർഡ്, ലോക്കോ പൈലറ്റ് എന്നിവർക്കെതിരെയും കേസ് എടുത്തു. തിരുനെൽവേലി ഹോട്ട്‌സ്‌പോട്ടിൽ പെട്ട ജില്ലയായതിനാൽ ഇവരെ കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി.റെയിൽവേ ട്രാക് ഇൻസ്‌പെക്ഷൻ നടത്തി റെയിൽ പാളത്തിന്റെ കൃത്യത ഉറപ്പ് വരുത്തുന്ന ഛങട വാഹനത്തിൽ ലോക്ക് ഡൗൺലംഘിച്ച് ഉദ്യോഗസ്ഥർ തന്നെ യാത്ര ചെയ്ത സംഭവം റെയിൽവേയെ ഞെട്ടിച്ചിട്ടുണ്ട്.
Story highlight: Railway Police arrested railway employees who arrived in Kerala in violation of lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here