ഷാജി കൊവിഡ് പോരാട്ടത്തെ ദുർബലപ്പെടുത്തുന്നു; മന്ത്രി കെ ടി ജലീൽ

സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണുന്നയിച്ച കെ എം ഷാജി എംഎൽഎയ്ക്ക് എതിരെ മന്ത്രി കെ ടി ജലീൽ. പ്രളയ ഫണ്ട് ദുരുപയോഗം ചെയ്‌തെന്നും ദുരിതാശ്വാസ ഫണ്ട് സിപിഐഎം നേതാക്കളുടെ ബാങ്ക് കടം തീർക്കാൻ ഉപയോഗിച്ചെന്നുമായിരുന്നു കെ എം ഷാജി ആരോപിച്ചത്.

കൊവിഡിനെതിരെയുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണ് ഷാജിയുടെ വാക്കുകളെന്ന് കെ ടി ജലീൽ. ആരോപണങ്ങൾ പച്ച നുണയാണെന്ന് കെ ടി ജലീൽ പറഞ്ഞു. മുസ്ലിംലീഗിലുള്ളവർ തന്നെ ഈ വാദങ്ങൾ അംഗീകരിക്കില്ല. മുസ്ലിം ലീഗ് പല തരത്തിലും സർക്കാറുമായി സഹകരിച്ചിട്ടുണ്ട്. ഷാജി ജനങ്ങളോട് കള്ളം പറയുന്നത് മാന്യമാണോയെന്ന് ലീഗ് നേതൃത്വം ആലോചിക്കണം. ദുരിതാശ്വാസ ഫണ്ടിൽനിന്ന് പണം വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നും മന്ത്രി.

മുഖ്യമന്ത്രിയെ വിമർശിച്ച് വാർത്താസമ്മേളനം നടത്തിയ കെ എം ഷാജിയെ വിമർശിച്ച് എ എൻ ഷംസീർ എംഎൽഎയും രംഗത്തെത്തിയിരുന്നു. കൊറോണയ്ക്ക് പരിവർത്തനമായ പുതിയ വൈറസാണ് കെ എം ഷാജിയെന്ന് എ എൻ ഷംസീർ പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് ഷംസീറിന്റെ വിമർശനവും പരിഹാസവും.

കെ എം ഷാജിയെ നിലവിൽ എംഎൽഎ എന്ന് വിളിക്കാനാകില്ല. വർഗീയത പ്രചരിപ്പിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ ‘എല്ല്’ സുപ്രിംകോടതി കൊണ്ടുപോയതാണ്. അതിന് ശേഷം രണ്ട് അക്ഷരങ്ങളാണ് അവശേഷിക്കുന്നത്. 2021 ലെ തെരഞ്ഞെടുപ്പോടെ ബാക്കി രണ്ട് അക്ഷരങ്ങൾ കേരളത്തിലെ ജനങ്ങൾ എടുത്തുമാറ്റിക്കൊള്ളും. മുഖ്യമന്ത്രിയേയും ദുരിതാശ്വാസ ഫണ്ടിനേയും അവഹേളിച്ച് വാർത്താസമ്മേളനം നടത്തിയ കെ എം ഷാജിക്കെതിരെ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും എ എൻ ഷംസീർ പറഞ്ഞു.

Story highlights-k t jaleel,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top