മാസ്‌ക്കില്ല, പങ്കെടുത്തത് 100 ൽ ഏറെ പേർ; ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് കുമാരസ്വാമിയുടെ മകന്റെ വിവാഹം

ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് മുൻ കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന്റെ വിവാഹം. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനായ നിഖിൽ കുമാരസ്വാമി മുൻ മന്ത്രി എം കൃഷ്ണപ്പയുടെ ചെറുമകളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

രാജ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബംഗലൂരുവിലെ രാമനഗരയിലെ ഒരു ഫാംഹൗസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചത്. 30-40 കാറുകളിലായി നൂറിലേറെ പേരാണ് വിവാഹ വേദിയിൽ തടിച്ചുകൂടിയത്.

അഞ്ചിൽ കൂടുതൽ പേർ ഒരുമിച്ച് കൂടരുതെന്നും ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിർദേശങ്ങൾ കാറ്റിൽ പറത്തിയാണ് വിവാഹ ചടങ്ങുകൾ നടത്തിയത്.

നിഖിൽ കുമാരസ്വാമി 2019 മെയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. മാണ്ഡ്യ സീറ്റിൽ നിന്നാണ് മത്സരിച്ചത്. ചില സിനിമകളിലും നിഖിൽ വേഷമിട്ടിട്ടുണ്ട്.

Story Highlights- kumaraswamy, wedding

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top