വ്യവസായ മേഖലയിലെ സ്ഥാപനങ്ങള്‍ കേന്ദ്ര നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തനം ആരംഭിക്കും

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കാരണം പ്രവര്‍ത്തനം നിര്‍ത്തിവെച്ച വ്യവസായ മേഖലയിലെ സ്ഥാപനങ്ങള്‍ കേന്ദ്ര നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തില്‍ കയര്‍, കശുവണ്ടി, ഖാദി മേഖലകളിലും പ്രവര്‍ത്തനം പുനഃരാരംഭിക്കും. ഹോട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളിലെ വ്യവസായ ശാലകള്‍ക്കാണ് പ്രവര്‍ത്തിക്കാന്‍ അനുമതി.

വ്യവസായ ശാലകളില്‍ പ്രത്യേക എന്‍ട്രി പോയിന്റുകള്‍ ഉണ്ടാകും. തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധന നിര്‍ബന്ധമായും നടത്തണം. തൊഴിലാളികള്‍ക്ക് താമസിക്കാന്‍ പ്രത്യേക സ്ഥലം ഏര്‍പ്പെടുത്തണം. ജീവനക്കാര്‍ക്ക് വരുന്നതിന് വാഹന സൗകര്യം ഒരുക്കണം. കൂടുതല്‍ തൊഴിലാളികള്‍ ഉണ്ടെങ്കില്‍ 50% ആളുകളെയേ ഒരു സമയം പ്രവര്‍ത്തിപ്പിക്കാവൂ. റബര്‍ സംസ്‌കരണ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനത്തിന് അനുമതി നല്‍കി.

Story highlights-Lockdown exemption

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top