ദേശീയപാതകളിൽ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ

ദേശീയപാതകളിൽ ടോൾ പിരിവ് വീണ്ടും ആരംഭിക്കുന്നു. ഈ മാസം 20 മുതൽ തന്നെ ടോൾ പിരിവ് തുടങ്ങുമെന്നാണ് വിവരം. എൻഎച്ച്എഐ ഇതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
ലോക്ക് ഡൗൺ ആരംഭിച്ചതിന് പിറകെയാണ് ടോൾ പിരിവ് നിർത്തിവച്ചത്. അതോറിറ്റി ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായാണ് ടോൾ പിരിവ് പുനഃരാരംഭിക്കുന്നതെന്നാണ് ന്യായീകരണം. മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കൊവിഡ് വ്യാപനം പിടിച്ചുനിർത്താൻ രാജ്യം നടപടികൾ ഊർജിതമാക്കിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് റാപിഡ് ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തു തുടങ്ങി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13,835 ആയി. 452 പേർ മരിച്ചു. അതേസമയം, രാജസ്ഥാനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ഉത്തർപ്രദേശ് സർക്കാർ ബസുകൾ അയച്ചത് വിവാദമായി.

അടുത്തമാസം ആദ്യ വാരം രാജ്യത്ത് കൊറോണ വൈറസ് വ്യാപനം അതിതീവ്ര ഘട്ടത്തിലേക്കെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. അടുത്ത ഒരാഴ്ച വളരെ നിർണായകമാണ്. അതിന് ശേഷം കൊവിഡ് പോസിറ്റീവ് കേസുകൾ കുറയും. ആഭ്യന്തര മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച് എൻഡി ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

toll, national highway

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top