Advertisement

ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി യുഎഇ സർക്കാർ; മലയാളി നഴ്സ് സുനിതക്കും അഭിനന്ദനക്കത്ത്

April 18, 2020
Google News 1 minute Read

കൊറോണ വൈറസിനെതിരെ ലോകം പൊരുതിക്കൊണ്ടിരിക്കുകയാണ്. ഈ പോരാട്ടത്തില്‍ മുന്നണി പോരാളികളായി നില്‍ക്കുന്നത് ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരുമാണ്. രോഗികളെ പരിചരിക്കുന്ന കാര്യത്തില്‍ ലോകത്തിന്റെ തന്നെ അഭിനന്ദനം ഏറ്റുവാങ്ങിയവരാണ് കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍. ഇപ്പോഴിതാ കൊറോണ ബാധിതരെ ചികിത്സിക്കുന്നതിനായി ആരോഗ്യപ്രവർത്തകർ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ചിരിക്കുകയാണ് യുഎഇ.

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പത്‌നിയും ജനറല്‍ വുമന്‍സ് യൂണിയന്‍ മേധാവിയും രാഷ്ട്രമാതാവുമായ ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക് ആണ് ഓരോ ആരോഗ്യപ്രവർത്തകർകും വ്യക്തിപരമായ കത്തയച്ചിരിക്കുന്നത് മലയാളിയായ നഴ്‌സ് സുനിതാ ഗോപിക്കും ലഭിച്ചു കത്ത്.

സുനിതക്ക് ലഭിച്ച അഭിനന്ദന സന്ദേശം ഇങ്ങനെ:

‘ പ്രിയപ്പെട്ട മകള്‍ സുനിത,
കൊറോണ ബാധിതരുടെ ചികിത്സിക്കാനായുള്ള നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. രാജ്യത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ഈ ദുഷ്‌കരമായ സമയത്ത് നിങ്ങളുടെ പ്രവര്‍ത്തനത്തെ ഓര്‍ത്ത് അഭിമാനിക്കുന്നു. ദൈവം എന്നും കൂടെയുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു”

നിലവില്‍ ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ മെഡിക്ലിനിക് സിറ്റി ആശുപത്രിയിലെ യൂണിറ്റ് മാനേജരാണ് കോട്ടയം കടത്തുരുത്തി പെരുവ സ്വദേശിനി സുനിതാ ഗോപി. അഭിനന്ദന സന്ദേശം ലഭിച്ചത് വളരെ സന്തോഷമായെന്ന് സുനിതാ ഗോപി ട്വൻ്റിഫോറിനോട് പറഞ്ഞു. സുരക്ഷയും കരുതലുകളും അടക്കം യുഎഇ സർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here