രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം : ആരോഗ്യമന്ത്രാലയത്തിന്റെയും ഐസിഎംആറിന്റെയും കണക്കുകളില്‍ വൈരുധ്യം

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ട് കണക്കുകള്‍. ആരോഗ്യമന്ത്രാലയത്തിന്റെയും ഐസിഎംആറിന്റെയും കണക്കുകളിലാണ് വൈരുധ്യം. ആരോഗ്യ മന്ത്രാലയം ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14792 ആണ്. രാത്രി ഒന്‍പതിന് ഐസിഎംആര്‍ പുറത്തിറക്കിയ കണക്കില്‍ രാജ്യത്ത് 16,365 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു എന്നാണ്‌റിപ്പോര്‍ട്ട്. നാല് മണിക്കൂറിനിടെ പുറത്തറിങ്ങിയ കണക്കുകളില്‍ 1,573 കേസുകളുടെ വ്യത്യാസമാണുള്ളത്. 24 മണിക്കൂറിനിടെ 2267 പോസിറ്റീവ് കേസുകളെന്നും ഐസിഎംആര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

അതേസമയം, ഗുജറാത്തിലും ഉത്തര്‍പ്രദേശിലും തമിഴ്‌നാട്ടിലും മധ്യപ്രദേശിലും കൊവിഡ് ബാധിതരുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുകയാണ്്. ഡല്‍ഹിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുത്തു. ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1800 കടന്നു. കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 76 ആയി. എയിംസിലെ നഴ്‌സിനും 20 മാസം പ്രായമുള്ള കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. നഴ്‌സിന്റെ ഭര്‍ത്താവ് കൊവിഡ് ബാധിതനായിരുന്നു. രാജസ്ഥാനിലെ ജയ്പുര്‍, ഭരത്പുര്‍, ജോധ്പുര്‍ മേഖലകളില്‍ രോഗം വ്യാപിക്കുകയാണ്. രാജ്യത്ത് ഇതുവരെ 3,54,969 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. 35,494 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്.

 

Number of Covid Cases in the Country: Contradictions in Health Ministry and ICMR Estimates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top