ഏഴ് ജില്ലകളിൽ ചൊവ്വാഴ്ച മുതൽ കോടതികൾ തുറന്നു പ്രവർത്തിക്കും

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ചൊവ്വാഴ്ച മുതൽ കോടതികൾ തുറന്നു പ്രവർത്തിക്കും.
ഓറഞ്ച് എ മേഖലയിൽ പെട്ട ജില്ലകളിൽ ശനിയാഴ്ച മുതലാകും കോടതികൾ തുറക്കുക. റെഡ് കാറ്റഗറിയിലെ ജില്ലകളിൽ കോടതികൾ തുറക്കുന്നത് മേയ് 3ന് ശേഷമായിരിക്കും.
കൊവിഡ് ബാധയുടെ ആശങ്ക കാരണം കഴിഞ്ഞ ഒരു മാസമായി അടഞ്ഞു കിടന്ന കോടതികൾ മേഖലകൾ തിരിച്ച് തുറക്കാനാണ് നിലവിലെ തീരുമാനം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ കോടതികൾ ചൊവ്വാഴ്ച മുതൽ ഭാഗികമായ പ്രവർത്തനം ആരംഭിക്കും. എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ഓറഞ്ച് എ പട്ടികയിലുള്ള ജില്ലകളിലെ കോടതികളുടെ പ്രവർത്തനങ്ങൾ കർശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച മുതൽ ആരംഭിക്കും.
വിഡിയോ കോൺഫറൻസ് മുഖേനയാവും കേസുകൾ പരിഗണിക്കുന്നത്. കോടതിയിൽ എത്തുന്ന കക്ഷികളുടെ കാര്യത്തിലും നിയന്ത്രണമുണ്ടാകും. എന്നാൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ റെഡ് സോണുകളിലെ കോടതികൾ ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് മൂന്നിന് ശേഷമായിരിക്കും തുറക്കുക. പ്രവർത്തനം ആരംഭിക്കുന്ന കോടതികളിൽ 33% ജീവനക്കാർ ഹാജരാകണം. അടിയന്തര ജോലികൾ ചെയ്തു തീർക്കണമെന്നും നിർേദശമുണ്ട്. സുപ്രിം കോടതിയുടെയും സംസ്ഥാന സർക്കാരിന്റെയും മാർഗരേഖകൾ അനുസരിച്ചാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
Story highlights-courts will start working in 7 districts from tuesday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here