ഇറ്റലിയിലും സ്പെയിനിലും കൊവിഡ് മരണ നിരക്ക് ഉയരുന്നു

കൊവിഡ് ബാധിച്ച് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 22,745 ആയപ്പോൾ സ്പെയിനിലെ മരണസംഖ്യ 20,002 ആയി. ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം 1,72,434 സ്പെയിനിൽ രോഗം ബാധിച്ചവരുടെ എണ്ണം 1,90839 ആയി.
ഇറ്റലിയിലും സ്പെയിനിലും കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസത്തെക്കാൾ നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. സ്പെയിനിൽ ഇന്നലെ 687 പേർ മരിച്ചപ്പോൾ ഇറ്റലിയിൽ 575 പേരാണ് മരിച്ചത്. ഇറ്റലിയിൽ 42,727 പേർ രോഗം ഭേദമായി ആശുപത്രി വിട്ടപ്പോൾ സ്പെയിനിൽ 74,797 പേർക്ക് രോഗം ഭേദമായി. ഇറ്റലിയിൽ 2,812 പേരും സ്പെയിനിൽ 7,371 പേരും അതീവ ഗുരുതരാവസ്ഥയിലാണ്.
ഇറ്റലിയിൽ ഇന്നലെ മാത്രം 3,786 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തീവ്ര പരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം തുടർച്ചയായി 14-ാം ദിവസവും കുറഞ്ഞു. 2,812 പേരാണ് ഇന്നലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നത്.
സ്പെയിനിൽ പുതിയ രോഗികളുടെ കാര്യത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നേരിയ വർധനവുണ്ടായതാണ് റിപ്പോർട്ടുകൾ. ഇന്നലെ 5,252 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. എന്നാൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ആശങ്കാജനകമായ സാഹചര്യം രാജ്യം പിന്നിടുകയാണെന്നും ആരോഗ്യമന്ത്രി സാൽവദോർ ഇല്ല പറഞ്ഞു. രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം ഇരട്ടിയായി വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. ഇപ്പോൾ ദിവസവും നാല്പതിനായിരത്തിലേറെ പരിശോധനകളാണ് സ്പെയിനിൽ നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here