‘അതിഥി ദേവോ ഭവ’; ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഒരുക്കിയ സംഗീത ആൽബം ശ്രദ്ധേയമാകുന്നു

ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഒരുക്കിയ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. ‘അതിഥി ദേവോ ഭവ’ എന്ന പേരിലുള്ള ഹിന്ദി ആൽബം മോട്ടോർ വാഹനവകുപ്പാണ് പുറത്തിറക്കിയത്. ഇതിനോടകം നിരവധി പേർ വീഡിയോ കണ്ടു.
കേരള സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളേയും കേരളത്തിലെ അതിഥി തൊഴിലാളികൾക്കായുള്ള പ്രത്യേക ക്ഷേമപ്രവർത്തനങ്ങളെയും സംയോജിപ്പിച്ചാണ് ആൽബം ഒരുക്കിയിരിക്കുന്നത്. മോട്ടോർ വാഹനവകുപ്പിന്റെ പെരുമ്പാവൂർ സബ് ഓഫീസറാണ് ഇത്തരമൊരു ആൽബത്തിന് പിന്നിൽ. പെരുമ്പാവൂരും പരിസരങ്ങളിലുമാണ് ആൽബം ചിത്രീകരിച്ചത്.
സമൂഹ അടുക്കള, സൗജന്യ ചികിത്സ, മൊബൈൽ ക്ലിനിക് സംവിധാനങ്ങൾ, ക്യാമ്പുകൾ മറ്റ് സുരക്ഷാ സൗകര്യം എന്നിവയാണ് ആൽബത്തിലുള്ളത്. ഷിംജാദ് ഹംസയാണ് സംവിധായകൻ. ഡോ. എസ്. മഹേഷ് രചിച്ച വരികൾക്ക് എൽദോ പി. ജോൺ സംഗീതം നിർവഹിച്ചിരിക്കുന്നു. നിധിൻ കൂട്ടുങ്കലാണ് ആലാപനം. ആന്റണി ജോ ആണ് കാമറ കൈകാര്യം ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here