ആലപ്പുഴ ജില്ല കൊവിഡ് മുക്തം; ചികിത്സയിൽ ഉണ്ടായിരുന്ന രണ്ടുപേർ കൂടി ആശുപത്രി വിട്ടു

ആലപ്പുഴ കൊവിഡ് മുക്തമാകുന്നു. ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന രണ്ടുപേർ കൂടി ആശുപത്രി വിട്ടതോടെ ആലപ്പുഴയിൽ രോഗബാധിതർ ഇല്ലാതായിരിക്കുകയാണ്. അഞ്ചുപേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.
കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് കൂടുതൽ പ്രതീക്ഷ നൽകുന്ന കണക്കുകളാണ് ആലപ്പുഴയിൽ ഉണ്ടായിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച അഞ്ചുപേരും രോഗമുക്തി നേടി. ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരുടെ മൂന്നാമത്തെ ഫലവും നെഗറ്റീവ് ആയതോടെയാണ് ആലപ്പുഴയിൽ കൊവിഡ് രോഗികൾ ഇല്ലാതായിരിക്കുന്നത്.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ടുപേർക്കും വിദേശത്ത് നിന്നും എത്തിയ മൂന്നുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇവർക്ക് നൽകിയ കൃത്യമായ പരിചരണം നൽകിയ ആരോഗ്യവകുപ്പിനും ജില്ലാഭരണകൂടത്തിനും അഭിമാനിക്കാം. നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഇത് 10000 അടുത്ത് എത്തിയിരുന്നു.
എന്നാൽ, നിലവിൽ 2972പേർ മാത്രമാണ് നിരീക്ഷണത്തിൽ ഉള്ളത്. 3 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഓറഞ്ച് ബി മേഖലയിലാണ് ആലപ്പുഴ ജില്ലയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 3 ഹോട്ട്‌സ്‌പോട്ടുകളും ജില്ലയിൽ ഉണ്ട്.
Story highlight: covid in Alappuzha district; Two others who were undergoing treatment were discharged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here