Advertisement

കേരളത്തിൽ നിന്നും 90 ശതമാനം ടൂറിസ്റ്റുകളും മടങ്ങിയതായി ടൂറിസം വകുപ്പ്

April 20, 2020
Google News 2 minutes Read

കേരളത്തിൽ നിന്നും 90 ശതമാനം ടൂറിസ്റ്റുകളും മടങ്ങിയതായി കണക്കുകൾ മാർച്ച് 31 മുതൽ ഏപ്രിൽ 19 വരെ കേരളം വിട്ടത് 1329 വിദേശികളാണ്. മടങ്ങിയവരിൽ 210 പേർ റഷ്യക്കാരും 100 പേർ മറ്റ് രാജ്യക്കാരുമാണ്. ഏപ്രിൽ 25ന് റഷ്യക്കാർ തിരികെ പോകാൻ സാധ്യതയുണ്ട്. കേരളത്തിൽ നിന്ന് മടങ്ങിപ്പോകാൻ ബാക്കിയുള്ളത് 350 താഴെ വിദേശികളാണെന്നും ടൂറിസം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

8500 ടൂറിസ്റ്റുകളാണ് കേരളത്തിൽ എത്തിയിരുന്നത്. എന്നാൽ, ഇവരിൽ ഭൂരിഭാഗം പേരും മാർച്ച് ആദ്യവാരം തന്നെ തിരികെ മടങ്ങിപ്പോവുകയും ചെയ്തിരുന്നു. ഇതിനു ശേഷവും കേരളത്തിൽ തങ്ങിയവരിൽ 90 ശതമാനം ടൂറിസ്റ്റുകളും മടങ്ങിയെന്നാണ് ടൂറിസം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

210 റഷ്യക്കാരും 100 ന് അടുത്ത് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും മാത്രമാണ് ഇനി കേരളത്തിൽ അവശേഷിക്കുന്നത്. ഇതിൽ ഏപ്രിൽ 25ന് റഷ്യക്കാർ തിരികെ പോകാൻ സാധ്യതയുണ്ട്. മോസ്‌കോയിൽ നിന്ന് ഇവരെ തിരികെ കൊണ്ടു പോകാൻ വിമാനം എത്തും. യുകെയിൽ നിന്നാണ് ഏറ്റവും അധികം വിദേശികൾ കേരളത്തിലേക്ക് എത്തിയത്.

Story highlight: More than 90 per cent of tourists have returned from Kerala, according to the Department of Tourism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here