ദേശിയപാത ടോൾ പിരിവുകൾ പുനരാരംഭിച്ചു

ലോക്ക്ഡൗണിൽ നിർത്തിവെച്ചിരുന്ന ടോൾ പിരിവ് പുനരാരംഭിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രലയമാണ് ടോൾപിരിവ് വീണ്ടും ആരംഭിക്കാൻ ദേശിയപാത അധികൃതരോട് ആവശ്യപ്പെട്ടത്.

നിലവിൽ മെയ് മൂന്നുവരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ഈ കാലയളവ് വരെ ടോൾ പ്ലാസകളിലെ പിരിവ് നിർത്തിവച്ചാൽ 1800 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

Read Also : ഹോട്ടലുകൾ തുറക്കാം, വാഹനങ്ങൾ പുറത്തിറക്കാം; കേരളത്തിലെ ഏഴ് ജില്ലകളിൽ ഇന്ന് മുതൽ നിയന്ത്രണങ്ങളിൽ ഇളവ്

അതേസമയം, കേരളത്തിലെ ഏഴ് ജില്ലകളിൽ ഇന്ന് മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിൽ വരും. നാല് സോണുകളായി തിരിച്ച സംസ്ഥാനത്തെ പച്ച, ഓറഞ്ച് ബി സോണുകളിലാണ് ഇന്നുമുതൽ ഇളവുകൾ ഉണ്ടാവുക. പച്ച മേഖലയിൽ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയിൽ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Story Highlights- lock down, national highway

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top