Advertisement

എസ്എസ്എൽസി പരീക്ഷ മേയ് മൂന്നാം വാരം നടത്താനുള്ള സാധ്യത പരിശോധിച്ച് വിദ്യാഭ്യാസ വകുപ്പ്

April 21, 2020
Google News 1 minute Read

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ച എസ്എസ്എൽസി പരീക്ഷ മേയ് മൂന്നാം വാരം നടത്താനുള്ള സാധ്യത പരിശോധിച്ച് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് ആശങ്ക ഒഴിഞ്ഞു തുടങ്ങിയതും ഏഴ് ജില്ലകളിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മാറ്റിവച്ച പരീക്ഷകൾ നടത്താനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നത്.

എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലും കേരള സിലബസിൽ പഠിക്കുന്ന കുട്ടികളുണ്ട്. അതിനാൽ അവിടങ്ങളിലെ സാഹചര്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും പരീക്ഷ നടത്തിപ്പിൽ അന്തിമ തീരുമാനം സർക്കാർ എടുക്കുക.

അതേസമയം, ഹയർസെക്കൻഡറി പരീക്ഷകൾ നീട്ടിവയ്ക്കാനായിരിക്കും സാധ്യതയെന്നും വിദ്യാഭ്യാസ വകുപ്പ് സൂചന നൽകുന്നുണ്ട്. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനുള്ള സൗകര്യം ഒരുക്കുകയെന്നതാണ് സർക്കാർ ആലോചിക്കുന്നത്. അതിനുവേണ്ടിയുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. എസ് എസ് എൽ സി പരീക്ഷകൾ രാവിലെയും ഹയർ സെക്കൻഡറി പരീക്ഷകൾ ഉച്ചയ്ക്കും നടത്താമെന്നാണ് നിലവിലെ ധാരണ. സമൂഹിക അകലം പാലിക്കാൻ ഇതുവഴി കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നത്.

Story highlight:SSLC exams by the third week of May

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here