മുഖമേതായാലും മാസ്‌ക് മുഖ്യം; കേരള പൊലീസിന്റെ ഏകാംഗ വീഡിയോ ശ്രദ്ധേയമാകുന്നു

ലോക്ക് ഡൗൺ ഇളവുകൾക്ക് മുന്നോടിയായി പുറത്ത് പോകുമ്പോൾ ഗ്ലൗസും മാസ്‌കും ധരിക്കുന്നത് നിർബന്ധമാക്കണം എന്ന അശയം ഉയർത്തികൊണ്ടുള്ള കേരള പൊലീസിന്റെ ബോധവത്ക്കരണ വീഡിയോ ശ്രദ്ധേയമാകുന്നു. ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോ മുഖമേതായാലും മാസ്‌ക് ധരിക്കണം എന്ന പേരിലാണ് തയാറാക്കിയിരിക്കുന്നത്.

 

മുഖമേതായാലും മാസ്ക് മുഖ്യം 🙏

മുഖമേതായാലും മാസ്ക് മുഖ്യം 🙏വീഡിയോ ക്രെഡിറ്റ് : ദീപു കരുണാകരൻ #keralapolice #corona #covid19

Posted by Kerala Police on Sunday, April 19, 2020

പുറത്തു പോകാൻ തയാറെടുക്കുന്ന ഒരാൾ ആദ്യം മാസ്‌കും ഗ്ലൗസും ധരിക്കാതെ പുറത്തേക്ക് പോകാൻ തുടങ്ങുന്നതും പിന്നീട് പ്രാധാന്യം മനസിലാക്കി ധരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

പ്രശസ്ത സംവിധായകൻ ദീപു കരുണാകരനാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഷോട്ഫിലിമുകളിലൂടെ ശ്രദ്ധനേടിയ രാജേഷ് ജയകുമാരൻ പാച്ചല്ലൂരാണ് വീഡിയോയിലെ ഏക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Story highlight:  Kerala Police, video 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top