മോഷണം നടത്തിയശേഷം വ്യാപാര സ്ഥാപനങ്ങൾ തീയിട്ട് നശിപ്പിച്ചിരുന്ന കള്ളൻ പിടിയിലായി

ചുമര് തുരന്ന് മോഷണം നടത്തിയ ശേഷം വ്യാപാര സ്ഥാപനങ്ങൾ തീയിട്ട് നശിപ്പിച്ചിരുന്ന കള്ളൻ ഒടുവിൽ പൊലീസ് പിടിയിലായി. മലപ്പുറം പുത്തനത്താണി, രണ്ടത്താണി മേഖലകളിൽ വ്യാപാരികൾക്കും നാട്ടുകാർക്കും തലവേദന ആയി മാറിയ കള്ളനെയാണ് പൊലീസ് പിടികൂടിയത്. രണ്ടത്താണി സ്വദേശി മേലേതിൽ അബ്ദുസമദാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം പുത്തനത്താണിയിലെ ജ്വല്ലറിയുടെ ചുമര് തുരന്ന് മോഷണം നടത്തിയ സംഭവത്തിൽ ഡിവൈഎസ്പിയുടെ സ്പെഷ്യൽ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി മേലെതിൽ അബ്‌ദു സമത് അറസ്റ്റിലായത്. പുത്തനത്താണി ബൈപാസ് റോഡിലെ ശ്രീലക്ഷ്മി ലോട്ടറി ഏജൻസിയിൽ മൂന്ന് തവണയാണ് ചുമർ തുരന്ന് മോഷണം നടത്തിയ ശേഷം പ്രതി തീയിട്ട് നശിപ്പിച്ചത്. പുത്തനത്താനിയിലെ പലചരക്ക് കടകൾ, മലേഷ്യ ടെക്സ്റ്റയിൽസ് , ഭാഗ്യധാര ലോട്ടറി ഏജൻസി ,രണ്ടത്താണിയിലെ വിപി സ്റ്റോർ എന്നി കടകളിലെ മോഷണത്തിനും തീയിട്ട് നശിപ്പിച്ചതിനും പിന്നിൽ സമദ് ആണെന്നും പൊലീസ് പറഞ്ഞു.

സമദിന്റെ സഹായിയെ കൂടി പിടികൂടാനുള്ള ശ്രമത്തിൽ ആണ് പൊലീസ്. പ്രതി സമദ് പെയിൻ്റിംഗ് ,കല്യാണ ബ്രോക്കർ ,അടുപ്പ് നിർമാണം എന്നീ ജോലികൾ ചെയ്ത് വരികയായിരുന്നു. പല തവണ സന്ദർശനം നടത്തി പദ്ധതി ആവിഷ്കരിച്ച ശേഷമാണ് പ്രതി മോഷണം നടത്തിയിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top