Advertisement

‘കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കും’: കേന്ദ്ര ആഭ്യന്തരമന്ത്രി

April 22, 2020
Google News 2 minutes Read

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഡോക്ടർമാരുടെ പങ്കിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അവർ ഈ പോരാട്ടത്തിൽ ഇനിയും സമർപ്പിതമായി പ്രവർത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ആതുരസേവന രംഗത്തുള്ളവരുടെ എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുതിർന്ന പ്രതിനിധികളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആതുരസേവന രംഗത്തുള്ളവരുടെ എല്ലാ ആശങ്കകളും പരിഹരിക്കും. അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ മോദി സർക്കാർ ഒരു വീഴ്ചയും വരുത്തുകയില്ലെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നൽകി. ആരോഗ്യ പ്രവർത്തകർക്കെതിരെ അടുത്തിടെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച അമിത് ഷാ, ഡോക്ടർമാരുടെ എല്ലാ പ്രശ്‌നങ്ങളും ആശങ്കകളും പ്രധാനമന്ത്രി നിരീക്ഷിക്കുകയാണെന്നും അറിയിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തും. ആഗോളവും ദേശീയവുമായ സാഹചര്യത്തിനു വിരുദ്ധമാകയാൽ പ്രതീകാത്മക പ്രതിഷേധം പോലും ഇപ്പോൾ പ്രഖ്യാപിക്കരുതെന്ന് അദ്ദേഹം ഡോക്ടർമാരോട് അഭ്യർത്ഥിച്ചു.

കേന്ദ്രസർക്കാരിന്റെ ഉന്നതതലത്തിലുള്ള അടിയന്തരപ്രതികരണവും കേന്ദ്ര ആഭ്യന്തരമന്ത്രിയും ആരോഗ്യമന്ത്രിയും നൽകിയ ഉറപ്പും പരിഗണിച്ചും, കൊവിഡ് -19 നെതിരായ പോരാട്ടത്തിന് തടസമുണ്ടാകാതിരിക്കാൻ നേരത്തെ പ്രഖ്യാപിച്ച പ്രതിഷേധപരിപാടികൾ ഐഎംഎ പിൻവലിച്ചു.

Story highlight:‘Health workers working in the field of covid defense Security will be ensured ‘: Union Home Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here