വല്ലാർപാടത്ത് കുടുങ്ങിക്കിടക്കുന്ന കണ്ടെയ്നറുകൾക്ക് വൻ വാടക ഈടാക്കുന്നതായി പരാതി

വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലും, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിലും കുടുങ്ങി കിടക്കുന്ന കണ്ടെയ്നറുകൾക്ക് വൻ വാടക ഈടാക്കുന്നതായി പരാതി. ലോക്ക് ഡൗൺ ആയതോടെ ട്രെയിലർ സർവീസ് നിർത്തിയതോടെയാണ് കണ്ടെയ്നറുകൾ കുടുങ്ങി പോയത്. ലോക്ക് ഡൗൺ കാലത്ത് വാടക ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാറിന്റെയും, കൊച്ചിൻ പോർട്ടിന്റേയും നിർദേശവും ഡിപി വേൾഡ് അംഗീകരിക്കുന്നില്ല.
ലോക്ക് ഡൗണ് ആരംഭിച്ചതോടെ വാാർപ്പാടം ഡിപി വേൾഡിലും, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിലും കുടുങ്ങിപ്പോയ കണ്ടെയ്നറുകൾക്കാണ് വൻ വാടക ഈടാക്കുന്നതായി പരാതി ഉയർന്ന് വന്നിരിക്കുന്നത്. ഒരു ദിവസം ഒരു കണ്ടെയ്നറിന്റെ വാടകയായി 600 രൂപ മുതൽ 2000 രൂപ വരെയാണ് ഡിപി വേൾഡ് ഈടാക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് ഉത്പനങ്ങൾ ഇറക്കുമതി ചെയ്യുന്നവരിൽ നിന്നും വാടക ഒഴിവാക്കണമെന്നാണ് നിർദേശം. കേന്ദ്ര സർക്കാറും, കൊച്ചിൻ പോർട്ട് ട്രസ്റ്റും ഇക്കാര്യം രേഖാമൂലം ഡിപി വേൾഡിനെ അറിയിച്ചിരുന്നു. എന്നാൽ വാടക ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഡിപി വേൾഡ് അധികൃതർ.
മറ്റ് പോർട്ടുകളെ അപേക്ഷിച്ച് ഡിപി വേൾഡ് ഭീമമായ വാടകയാണ് ഈടാക്കുന്നതെന്ന ആക്ഷേപം നേരത്തെ തന്നെ ഉണ്ട്. ലോക്ക് ഡൗൺ കാലത്ത് കുടുങ്ങി പോയ കണ്ടയ്നറുകൾക്ക് വൻ വാടക കൂടി ഈടാക്കിയാൽ വലിയ സാമ്പത്തിക നഷ്ട്ടമായിരിക്കും കേരളത്തിലെ വ്യാപാരികൾക്ക് നേരിടേണ്ടി വരിക.
100 കണക്കിനു കണ്ടെയ്നറുകളാണ് കുടുങ്ങിക്കിടക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
Story Highlights- vallarpadam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here