ഡോക്ടർ ബെഞ്ചമിൻ ലൂയിസിന്റെ അപരൻ; വീഡിയോ പങ്കുവച്ച് മിധുൻ മാനുവൽ തോമസ്

മിധുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിര മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. തീയറ്ററുകളിലും സിനിമ വിജയമായി. ചിത്രത്തിൽ ഷറഫുദ്ദീൻ വെള്ളിത്തിരയിലെത്തിച്ച ഡോക്ടർ ബെഞ്ചമിൻ ലൂയിസ് എന്ന വില്ലൻ കഥാപാത്രവും ആരാധകർ ഏറ്റെത്തിരുന്നു. ഇപ്പോൾ ബെഞ്ചമിൻ ലൂയിസിൻ്റെ അപരൻ എന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മിധുൻ മാനുവൽ തോമസും വീഡിയോ പങ്കുവച്ചിട്ടുണ്ട്.

പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ക് ടോക്കിൽ സാജു പിവി എന്ന യൂസർ പങ്കുവച്ച വീഡിയോ ആണ് മിധുൻ മാനുവൽ തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ചാം പാതിരയിലെ തന്നെ ഒരു രംഗമാണ് അപരൻ അഭിനയിച്ചിരിക്കുന്നത്. അഭൂതപൂർവമായ പ്രതികരണമാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

ഇക്കൊല്ലം ജനുവരിയിൽ തീയറ്ററുകളിലെത്തിയ ത്രില്ലർ ചിത്രം മികച്ച അഭിപ്രായങ്ങളാണ് നേടിയത്. കുഞ്ഞാക്കോ ബോബൻ, ഷറഫുദ്ദീൻ, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ്, രമ്യ നമ്പീശൻ, ദിവ്യ ഗോപിനാഥ്, ഇന്ദ്രൻസ് തുടങ്ങി നീണ്ട താരനിരതന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിച്ചത്. ഷൈജു ഖാലിദ് ഛായാഗ്രാഹണവും സുഷിൻ ശ്യാം പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. സൈജു ശ്രീധരനാണ് ചിത്രത്തിൻ്റെ എഡിറ്റ്.

Story Highlights: midhun manuel thomas shared viral video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top