Advertisement

നാട്ടിലെത്തിക്കണം; ഗർഭിണിയായ മലയാളി യുവതി സുപ്രിംകോടതിയിൽ ഹർജി നൽകി

April 22, 2020
Google News 1 minute Read

രാജ്യത്ത് തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഗർഭിണിയായ മലയാളി യുവതി സുപ്രിംകോടതിയിൽ. പ്രസവത്തിനായി ദുബായിൽ നിന്ന് നാട്ടിലെത്തിക്കണമെന്നാണ് ആവശ്യം. ദുബായിൽ എൻജിനീയറായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനി ആതിര ഗീത ശ്രീധരനാണ് കോടതിയെ സമീപിച്ചത്. ഗർഭിണിയായ തന്നെ ശ്രദ്ധിക്കാനായി ആരും ദുബായില്‍ ഇല്ലെന്നും അവർ ഹർജിയിൽ വ്യക്തമാക്കി.

ജൂലായിലാണ് ആതിരയുടെ പ്രസവമുണ്ടാകുക. അതിനാൽ അവർക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തണമെന്നും ഹർജിയിൽ പറയുന്നു. ഗർഭിണിയായതിനാൽ മെയ് ആദ്യ രണ്ട് വാരങ്ങളിൽ കൂടി മാത്രമേ വിമാനത്തിൽ സഞ്ചരിക്കാൻ അനുമതി ലഭിക്കുകയുള്ളൂ. ഇപ്പോൾ വരെ തന്നെപ്പോലുള്ളവരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും അതിനാൽ തന്നെ താനും തന്റെ ഗർഭാവസ്ഥയിലുള്ള കുഞ്ഞും അപകടത്തിലാണെന്നും ഹർജിയിൽ പറുയുന്നു.

ഭർത്താവ് മാത്രമാണ് കൂടെയുള്ളത്. ആതിരയുടെ ഭർത്താവിന് നിർമാണ മേഖലയിലാണ് ജോലി. നിർമാണ മേഖലയ്ക്ക് ലോക്ക് ഡൗൺ ഇല്ലാത്തതിനാൽ ഭർത്താവിന് അവധിക്ക് അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണ്. തന്നെ പോലെ ഒട്ടേറെ പേർ ഗൾഫ് മേഖലയിൽ കുടുങ്ങി കിടക്കുന്നുവെന്നും ഹർജിയിൽ യുവതി ചൂണ്ടിക്കാട്ടി. അവർക്കെല്ലാം തന്നെ സ്വദേശത്ത് എത്താൻ താത്പര്യമുണ്ട്. എന്നാൽ ഇന്ത്യയിൽ രാജ്യാന്തര ആഭ്യന്തര വിമാന സർവീസുകളെല്ലാം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

Story highlights-lockdown,pregnant woman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here