Advertisement

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മരണമടയുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ

April 22, 2020
Google News 2 minutes Read

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ മരണമടയുന്ന ഡോക്ടർ, നഴ്സ്, പൊലീസുകാർ, തദ്ദേശഭരണസ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. മരണപ്പെടുന്നവരുടെ ആശ്രിതർക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള സർക്കാർ ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സുരക്ഷയ്ക്ക് സാധ്യമായതെല്ലാം ചെയ്യുമെന്നറിയിച്ച മുഖ്യമന്ത്രി, മരണപ്പെടുന്നവരുടെ സംസ്‌കാരം തടസപ്പെടാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറിയിച്ചു. കൊവിഡ് ബാധിതനായി മരിച്ച ഡോക്ടറുടെ സംസ്‌കാരം ആൾക്കൂട്ടം തടഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ ഇത്തരത്തിലൊരു ഉറപ്പ് മുന്നോട്ടുവച്ചിരിക്കുന്നത്. സർക്കാർ-സ്വകാര്യ മേഖലകളിൽ നിന്നുള്ള ഏതൊരു ആരോഗ്യപ്രവർത്തകന്റെയും സംസ്‌കാരം യഥാവിധി തന്നെ നടത്തുമെന്നും നിസ്വാർത്ഥ സേവനം നടത്തുന്നവരെ അതേരീതിയിൽ ബഹുമാനിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും മുഖ്യമന്ത്രി ഇ. പളനി സാമി പറഞ്ഞു. കൊവിഡ് പ്രതിരോധ പോരാട്ടത്തിനിടയിൽ മരണപ്പെടുന്ന സർക്കാർ-സ്വകാര്യ മേഖലകളിൽ നിന്നുള്ള ഡോക്ടർ, നഴ്സ്,മറ്റ് ആരോഗ്യപ്രവർത്തകർക്ക് മരണാന്തര ബഹുമതി ഏർപ്പെടുത്താനും തമിഴ്നാട് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Story highlight: Tamil Nadu government announces financial assistance for health workers and policemen who die

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here