വയനാട്ടിൽ മൂന്ന് പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു

വയനാട്ടിൽ ഇന്ന് മൂന്ന് പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. മൂന്ന് പേരും നേരത്തെ രോഗം സ്ഥിരീകരിച്ച തിരുനെല്ലി പഞ്ചായത്തിൽ നിന്നുളളവരാണ്.
38 കാരിയായ യുവതി, 66 കാരിയായ വയോധിക, 49 കാരനായ മധ്യവയസ്‌കൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേർ കൽപറ്റ ജനറൽ ആശുപത്രിയിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സ തേടിയിട്ടുണ്ട്.
ഈ വർഷം ആകെ 19 പേർക്കാണ് ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ചത്. ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുതൽ കുരങ്ങുപനിക്കുള്ള ചികിത്സ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News