ട്വന്റിഫോർ വാർത്തകൾ ഇനി ജിയോ ന്യൂസ് ആപ്പിലും

നാടിന്റെ ന്യൂസ് ഡെസ്‌ക്കായ ട്വന്റിഫോർന്യൂസ് ഇനി ജിയോ ന്യൂസ് ആപ്പിലും ലഭ്യം. നേരത്തെ മുതൽ ഡെയ്‌ലി ഹണ്ടിലുണ്ടായിരുന്ന ട്വന്റിഫോർ കഴിഞ്ഞ ദിവസം മുതലാണ് ജിയോ ന്യൂസ് ആപ്പിലും ലഭ്യമായി തുടങ്ങിയത്.

ട്വന്റിഫോർ ന്യൂസ് ചാനൽ പ്രക്ഷേപണം ആരംഭിക്കുന്നത് 2018 ഡിസംബറിലാണെങ്കിലും 2015 മുതൽ തന്നെ ഓൺലൈൻ പോർട്ടലായ twentyfournews.com പ്രവർത്തനം ആരംഭിച്ചിരുന്നു. അന്നു മുതൽ കൃത്യതയാർന്ന വാർത്തകളും, വാർത്തകൾക്കപ്പുറത്തെ കാഴ്ചകളും വിശേഷങ്ങളും സമ്മാനിച്ച ട്വന്റിഫോർ മലയാളികളുടെ ഇഷ്ട വാർത്താ സ്രോതസുകളിൽ ഒന്നായി മാറി.

ഗൗരവമായ വാർത്തകൾക്ക് പുറമെ സിനിമാ ലോകത്തെ വിശേഷങ്ങളും, കൗതിക വാർത്തകളും, വ്യാജ പ്രചരണങ്ങൾക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവരുന്ന ഫാക്ട് ചെക്കുമെല്ലാം ട്വന്റിഫോറിന്റെ പ്രത്യേകതകളിൽ ചിലതാണ്.

പത്ത് മില്യണിലേറെ ഉപഭോക്താക്കളുള്ള ജിയോ ന്യൂസ് ആപ്ലിക്കേഷനിൽ ട്വന്റിഫോർ വന്നതോടെ മലയാളികൾക്ക് ലോകത്ത് നടക്കുന്ന എല്ലാ വാർത്തയും ഇനി ഒറ്റ ക്ലിക്കിൽ ലഭ്യമാകും. പ്രദേശിക-ദേശിയ-അന്തർ ദേശിയ വാർത്തകൾക്കായി പല വെബ്‌സൈറ്റുകളിലായി തെരഞ്ഞ് നടക്കേണ്ട എന്ന് ചുരുക്കം. കൃത്യതയാർന്ന വാർത്തകൾ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ.

Story Highlights- twentyfour, jio news

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top