കൊച്ചി മെട്രോ നിർമാണം പുനഃരാരംഭിച്ചു

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട നിർമാണ പ്രവൃത്തികൾ പുനഃരാരംഭിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് മുടങ്ങിക്കിടന്ന നിർമാണമാണ് പുനഃരാരംഭിച്ചത്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചാണ് നിർമാണം പൂർത്തീകരിക്കുകയെന്ന് കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുടങ്ങി കിടക്കുകയായിരുന്ന തൈക്കൂടം മുതൽ പേട്ട, എസ് എൻ ജംഗ്ഷൻ എന്നിവിടങ്ങൾ വരെയുള്ള നിർമാണം ആരംഭിച്ചതോടെ മെട്രോ ഒന്നാം ഘട്ട നിർമാണമാണ് പൂർത്തിയാവുക.
സർക്കാർ നിർദേശിച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ
തൊഴിലാളികൾക്കാവശ്യമായ മെഡിക്കൽ സംവിധാനങ്ങൾ ഉറപ്പാക്കിയാവും നിർമാണ ജോലികൾ നടത്തുക. തൊഴിലിടങ്ങളിൽ സാമൂഹ്യ അകലം പാലിച്ചും മാസ്‌ക്കുകൾ, സാനിറ്റൈസറുകൾ എന്നിവ ലഭ്യമാക്കിയും നിർമാണ പ്രവൃത്തികൾ നടത്താൻ ആണ് നിർദേശം. ഇത് നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെയും ഏർപ്പെടുത്തിയിട്ടുണ്ട്.
തൊഴിലാളികളുടെ താപനില പരിശോധിക്കാനുള്ള സ്‌കാനറുകളും ഇവർക്കായി ഭക്ഷണം ഒരുക്കാൻ പ്രത്യേക സംവിധാനങ്ങളുമാണ് കെഎംആർഎൽ തയാറാക്കിയിരിക്കുന്നത്. അടിയന്തരമായി തീർക്കേണ്ട നിർമാണ പ്രവൃത്തികൾക്ക് ഇളവുകൾ നൽകിയിട്ടുണ്ടെന്ന ഉത്തരവിനെ തുടർന്നാണ് നിർമാണ ജോലികൾ പുനഃരാരംഭിച്ചത്.
Story highlights-cochi metro construction restarted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here