മന്ത്രിമാരുടെയും എംഎൽഎമാരുടെയും സാലറി കട്ട് 15,000 രൂപ മുതൽ

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളത്തിൽ നിന്ന് 30 ശതമാനം തുകയാണ് കൊവിഡ് കാലത്ത് കുറക്കുന്നത്. 92,423 രൂപയാണ് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർക്ക് ശമ്പളമായി ലഭിക്കുന്നത്. അതിൽ 27,726 രൂപയാണ് കുറയുക. മന്ത്രിമാരുടെ അടിസ്ഥാന ശമ്പളം 2000 രൂപയാണ്. ഡി എ-33,423 രൂപ, യാത്രാബത്ത- 17,000 രൂപ, മണ്ഡലം അലവൻസ്- 40,000 രൂപ എന്നിങ്ങനെയാണ് ബാക്കി തുക ലഭിക്കുന്നത്.

അതോടൊപ്പം എംഎൽഎമാരുടെ ശമ്പളവും 30 ശതമാനം കുറച്ചിട്ടുണ്ട്. യാത്രാ ബത്ത ഒഴികെ എംഎൽഎമാരുടെ ശമ്പളം 50000 രൂപയാണ്. പ്രളയകാലത്ത് ഒരു മാസത്തെ വേതനം സംഭാവന ചെയ്തപ്പോൾ ജനപ്രതിനിധികൾ നൽകിയത് ഈ തുകയാണ്. 15,000 രൂപയാണ് എംഎൽഎമാരുടെ വേതനത്തിൽ നിന്ന് കുറയുക. ഫിക്‌സഡ് അലവൻസ്- 2000 രൂപ, മണ്ഡലം അലവൻസ്- 25,000 രൂപ, ടെലിഫോൺ അലവൻസ്- 11,000 രൂപ, ഇൻഫർമേഷൻ അലവൻസ്- 4000 രൂപ, മറ്റു ചെലവുകൾ- 8000 രൂപ ഒക്കെ കൂട്ടിചേർത്താണ് 50,000 രൂപ എംഎൽഎമാർക്ക് ലഭിക്കുന്നത്.

നേരത്തെ ഒരു ലക്ഷം രൂപ ഒരോ മന്ത്രിമാരും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നത്. അതിനു പുറമെയാണ് സാലറി കട്ട്. ഇതിനായി കേന്ദ്രം സ്വീകരിച്ചിരിക്കുന്ന മാതൃക തന്നെയാണ് കേരളവും സ്വീകരിച്ചിരിക്കുന്നത്. എംപിമാർക്കും കേന്ദ്രമന്ത്രിമാർക്കും ഉള്ളതും 30 ശതമാനം സാലറി കട്ട് ആണ്. കൂടാതെ കേന്ദ്രത്തിലെ വിവിധ വകുപ്പുകളിലും ഒരു ദിവസത്തെ ശമ്പളം വച്ച് 12 മാസം പിടിക്കും.

 

salary cut, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top