ഇന്നത്തെ പ്രധാന വാർത്തകൾ (23-04-2020)

ഇന്ത്യയിലെ പ്രധാന മേഖലകളെല്ലാം മെയ് 3 മുതൽ പ്രവർത്തനം ആരംഭിക്കും: സഞ്ചീവ് സന്ന്യാൽ
രാജ്യത്തെ പ്രധാന മേഖലകളെല്ലാം മെയ് 3 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ചീവ് സന്ന്യാൽ. രാജ്യം സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പ്രിംക്‌ളർ കരാറിൽ അവ്യക്തതയെന്ന് സിപിഐ; അതൃപ്തി അറിയിച്ച് കാനം രാജേന്ദ്രൻ
സ്പ്രിംക്‌ളർ കരാറിൽ അവ്യക്തതയെന്ന് സിപിഐ. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരിൽ കണ്ട് അതൃപ്തി അറിയിച്ചു.
കണ്ണൂരില്‍ 24 ഹോട്ട്‌സ്‌പോട്ടുകള്‍; കര്‍ശന നിയന്ത്രണം
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അഞ്ച് മുനിസിപ്പാലിറ്റികളും 19 പഞ്ചായത്തുകളുമാണ് പട്ടികയിലുള്ളത്. കൊറോണ പോസിറ്റീവ് കേസുകള്‍, പ്രൈമറി, സെക്കന്‍ഡറി കോണ്‍ക്ടാക്റ്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവയെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്.
Story Highlights- news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here