Advertisement

അനധികൃത സ്വത്ത് സമ്പാദന കേസ്; ജേക്കബ് തോമസിനെതിരായ എഫ്ഐആർ കോടതി ഫയലിൽ സ്വീകരിച്ചു

April 24, 2020
Google News 0 minutes Read

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജേക്കബ് തോമസ് ഐഎഎസിനെതിരെ വിജിലൻസ് സമർപിച്ച എഫ്ഐആർ കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് വിജിലൻസ് അന്വേഷണ സംഘം എഫ്ഐആർ സമർപിച്ചത്.

2001ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2001 നവംബർ 15ന് തമിഴ്നാട് സംസ്ഥാനത്ത് വിരുദു നഗർ ജില്ലയിൽപ്പെട്ട രാജപാളയം താലൂക്കിൽ രണ്ട് വിൽപന കരാറുകളിലായി 50.33 ഏക്കർ വസ്തു വാങ്ങിയിരുന്നു. ഇക്കാര്യങ്ങൾ അദ്ദേഹം സർക്കാർ രേഖകളിൽ വെളിപ്പെടുത്തിയില്ല. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പേരിലെഴുതിയ പുസ്കത്തിൽ ജേക്കബ് തോമസ് ഈ ഭൂമി ഇടപാട് സമ്മതിച്ചിട്ടുണ്ട്. ഇത് അനധികൃത സ്വത്ത് സമ്പാദനം ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.

അഴിമതി നിരോധന നിയമപ്രകാരം ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് വിജിലൻസിന് കൈമാറുകയായിരുന്നു. നിലവിൽ മെറ്റൽ ഇൻഡസ്ട്രീസസ് ലിമിറ്റഡ് എംഡിയായി ജോലി നോക്കി വരികയാണ് ജേക്കബ് തോമസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here