ലോക്ക് ഡൗണിൽ ദുരിതം പേറുന്നവർക്ക് സാന്ത്വനമായി ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബ്

ലോക്ക് ഡൗണിൽ ദുരിതം പേറുന്നവർക്ക് സാന്ത്വനവുമായി ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബും. കേരളത്തിലെ 77 താലൂക്കളിലായി ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബ് അംഗങ്ങൾ സന്നദ്ധ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുണ്ട്. 24 ഹെൽപ് ഡെസ്‌കിലെത്തുന്ന ഫോൺകോളുകൾ പരിശോധിച്ച് ആവശ്യക്കാർക്ക് ഭക്ഷണവും മരുന്നും അവശ്യ വസ്തുക്കളും എത്തിക്കുന്നു.

പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് പിന്നാലെ കൊറോണ കാലത്തും കരുതലിന്റെ മുഖമാവുകയാണ് ഫ്‌ളവേഴ്‌സ് കുടുംബം.ട്വന്റി ഫോറിന്റെ സ്‌ക്രീനിൽ തെളിയുന്ന ഹെൽപ് ഡെസ്‌ക് നമ്പരിലേക്ക് ലോക്ക് ഡൗണിൽ ദുരിതം പേറുന്ന നിരവധി നിരാലംബരാണ് വിളിക്കുന്നത്. അരിയടക്കമുള്ള അവശ്യസാധനങ്ങൾക്ക് കുറവ് അനുഭവിക്കുന്നവർ, മരുന്നുകൾ ലഭിക്കാത്തവർ, അയൽജില്ലകളിലെ ബന്ധുക്കൾക്ക് മരുന്ന് എത്തിക്കണമെന്നു തുടങ്ങി ഒരുനൂറ് സങ്കടങ്ങൾ പങ്കുവയ്ക്കുന്നവർ. ഹെൽപ് ഡെസ്‌കിലേക്ക് എത്തുന്ന ഫോൺ കോളുകൾ അതാത് താലൂക്ക് കോർഡിനേറ്റർമാർക്ക് ഫ്‌ളവേഴ്‌സ് കൈമാറുന്നുമുണ്ട്. ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബിന്റെ ഗ്രൂപ്പുകളിലൂടെ വിവരങ്ങൾ കൈമാറി പ്രദേശത്തെ മറ്റ് സന്നദ്ധ സംഘടനകളുമായി ചേർന്നും, സ്വന്തം നിലയ്ക്കും സഹായമെത്തിക്കും.

ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബ് തിരുവനന്തപുരം താലൂക്ക് കോർഡിനേറ്റർ സാജൻ വേളൂരിന്റെ നേതൃത്വത്തിൽ കഴക്കൂട്ടത്ത് ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് എത്തിച്ചു. നെയ്യാറ്റിൻകര താലൂക്കിലെ സന്തോഷ് ശിവദാസിന്റെ നേതൃത്വത്തിൽ വെങ്ങാനൂരിൽ ഒരു നിർധന കുടുംബത്തിന് അരിയും മരുന്നും മറ്റ് അവശ്യ വസ്തുക്കളുംഎത്തിച്ച് കൊടുത്തു. കല്ലിയൂരിൽ ഒരു കുടുംബത്തിന് അപേക്ഷിച്ചിട്ടും റേഷൻ കാർഡ് കിട്ടാത്ത വിഷയം അധികാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടു വന്നു. അവർക്ക് ആവശ്യ സാധനങ്ങളും എത്തിച്ചു. നെടുമങ്ങാട് അനന്തുവിന്റെ നേതൃത്വത്തിൽ യൂത്ത് ആക്ഷൻ ടീമുമായി ചേർന്ന് മാനസികരോഗത്തിനുള്ള മരുന്നുകളും അവശ്യവസ്തുക്കളും എത്തിച്ച് നൽകി. കാട്ടാക്കടയിൽ സിബിൻ മണ്ഡപത്തിൻകടവിലെ ദരിദ്ര കുടുംബത്തിന് അരിയും ഭക്ഷ്യോൽപ്പന്നങ്ങളും വിതരണം ചെയ്തു. ചിറയിൻകീഴ് താലൂക്ക് കോർഡിനേറ്റർ വിഷ്ണുവർധൻ ഡെസ്‌കിൽ നിന്ന് ലഭിക്കുന്ന കോളുകളുടെ അടിസ്ഥാനത്തിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്. ജില്ലയിലെ വിരലിണ്ണെവുന്ന പ്രവർത്തനങ്ങൾ മാത്രമാണിത്.

ഇത്തരത്തിൽ സംസ്ഥാനമെമ്പാടും 77 താലൂക്കകളിലായി ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബിന്റെ സേവന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആനാവശ്യ കോളുകൾ പരാമവധി ഒഴിവാക്കിയാൽ അവശ്യക്കാരിലേക്ക് സേവനം എത്തുന്നത് വേഗത്തിലാകുമെന്ന് താലൂക്ക് കോർഡിനേറ്റർമാർ പറയുന്നു.

Story highlight: Flowers family club,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top