ഇന്നത്തെ പ്രധാന വാർത്തകൾ (24-04-2020)
കോഴിക്കോട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. നാല് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
ഇന്ത്യയിലെ കൊവിഡ് മരണം 718 ആയി
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 718 ആയി. രോഗ ബാധിതരുടെ എണ്ണം 23,000 കടന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡൽഹിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, രാജസ്ഥാനിലെ ജയ്പൂർ, മധ്യപ്രദേശിലെ ഇൻഡോർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ തീവ്ര കൊവിഡ് ബാധിത മേഖലകളിൽ കേന്ദ്ര നിരീക്ഷക സംഘം നേരിട്ട് സന്ദർശനം നടത്തി.
എറണാകുളത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങളിൽ ഇളവ്; ഭാഗിക ഇളവുകൾ ഇങ്ങനെ
ഓറഞ്ച് സോണിൽപ്പെട്ട എറണാകുളം ജില്ലയിൽ ഇന്ന് മുതൽ ഭാഗിക ഇളവുകൾ നടപ്പിലാക്കും. ജില്ലയിൽ ഇന്ന് മുതൽ സ്വകാര്യ വാഹനങ്ങൾ പുറത്തിറക്കാം. തിങ്കൾ , ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ ഒറ്റ നമ്പറും ചൊവ്വ ,വ്യാഴം, ശനി ദിവസങ്ങളിൽ പൂജ്യം, ഇരട്ട നമ്പറുകൾ ഉള്ള വാഹനങ്ങളും പുറത്തിറക്കാം.
Story Highlights- news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here