Advertisement

എന്താണ് സ്പ്രിംക്‌ളർ വിവാദവുമായി ബന്ധപ്പെട്ട് കോടതി പറഞ്ഞ അനോണിമൈസേഷൻ (anonymization) [24 Explainer]

April 24, 2020
Google News 1 minute Read

സിപ്രിംക്‌ളർ വിവാദവുമായി ബന്ധപ്പെട്ട് കോടതിയുടെ സുപ്രധാന നിർദേശമായിരുന്നു ഡേറ്റകൾ അനോണിമൈസേഷന് വിധേയമാക്കുക എന്നത്. അനോണിമൈസേഷൻ എന്നാൽ രഹസ്യാത്മകതയാണ്. എന്താണ് ഡേറ്റയുമായി ബന്ധപ്പെട്ട രഹസ്യാത്മകത ?

ഡേറ്റ അനോണിമൈസേഷൻ

ഇതൊരു പ്രക്രിയയാണ്. സുപ്രധാനവും വ്യക്തിപരവുമായ രേഖകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ശേഖരിച്ചുവച്ചിരിക്കുന്ന ഡേറ്റയുമായി ഒരു വ്യക്തിയെ ബന്ധപ്പെടുത്തുന്ന ഐഡെന്റിഫയറുകളെ (വ്യക്തി സൂചനകൾ) എൻക്രിപ്റ്റ് ചെയ്യുകയോ മായ്ച്ച് കളയുകയോ ചെയ്യുന്നതാണ് ഡേറ്റ അനോണിമൈസേഷൻ.

ഒരു ഏജൻസിയിലെ രണ്ട് ഡിപ്പാർട്ട്‌മെന്റുകൾ തമ്മിലോ, രണ്ട് ഏജൻസികൾ തമ്മിലോ ഡേറ്റ വെളിപ്പെടാതെ കൈമാറ്റം ചെയ്യാൻ സാധിക്കുമെന്നതാണ് ഡേറ്റ അനോണിമൈസേഷന്റെ പ്രയോജനം.

എങ്ങനെയാണ് ഡേറ്റ അനോണിമൈസേഷൻ നടപ്പിലാക്കുക ?

ഡേറ്റ മാസ്‌ക്കിംഗ് – മൂല്യങ്ങളിൽ മാറ്റങ്ങൾ വരുത്തി ഡേറ്റ മറച്ചുവയ്ക്കുന്നതാണ് ഡേറ്റ മാസ്‌ക്കിംഗ്. ഡേറ്റബേസിന്റെ മിറർ വേർഷനുണ്ടാക്കി ഷഫ്‌ളിംഗ്, എൻക്രിപ്ഷൻ, വേർഡ്/ക്യാരക്ടർ സബ്സ്റ്റിറ്റിയൂഷൻ എന്നീ വഴികളിലൂടെ ഈ ഡേറ്റബേസിൽ ഭേദഗതി വരുത്തും. റിവേഴ്‌സ് എഞ്ചിനിയറിംഗ്/ ഡിറ്റക്ഷൻ എന്നിവ അസാധ്യമാക്കാൻ ഡേറ്റ മാസ്‌കിംഗിന് സാധിക്കും.

സ്യൂഡോണിമൈസേഷൻ – സ്വകാര്യ ഐഡന്റിഫയറുകൾക്ക് പകരം വ്യാജ ഐഡന്റിഫയറുകൾ ഉപയോഗിക്കുന്നതാണ് ഇത്. ഡേറ്റയുടെ സ്വകാര്യത നിലനിർത്തിക്കൊണ്ടുതന്നെ മോഡിഫൈഡ് ഡേറ്റ ട്രെയിനിംഗ്, ടെസ്റ്റിംഗ്, ഡെവലപ്‌മെന്റ് എന്നിവയ്ക്ക് ഉപയോഗിക്കാൻ സ്യൂഡോണിമൈസേഷനിലൂടെ സാധിക്കും.ജനറലൈസേഷൻ, ഡേറ്റ സ്വാപ്പിംഗ്, സിന്തറ്റിക്ക് ഡേറ്റ എന്നിവയാണ് മറ്റ് ചില മാർഗങ്ങൾ.

ഡേറ്റ അനോണിമൈസേഷന്റെ പോരായ്മകൾ

ഉപഭോക്താക്കളിൽ നിന്ന് അനുവാദം വാങ്ങിയ ശേഷം മാത്രമേ ഐപി അഡ്രസ്, ഡിവൈസ് ഐഡി, കുക്കീസ് പോലുള്ള വിവരങ്ങൾ വെബ്‌സൈറ്റുകൾ ശേഖരിക്കാൻ പാടുള്ളു. അജ്ഞാത ഡേറ്റകൾ ശേഖരിച്ച് ഐഡന്റിഫയറുകൾ ഡിലീറ്റ് ചെയ്യുന്നത് നിങ്ങളുടെ ഡേറ്റയിൽ നിന്ന് ഇൻസൈറ്റ് ശേഖരിക്കുന്നതിന് തടസം സൃഷ്ടിക്കും.

Story highlights- data,data security

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here