തിരിച്ചു വരുന്ന പ്രവാസികള്‍ക്കായി കേരളം കൈക്കൊണ്ട നടപടികളെ അഭിനന്ദിച്ച് കേന്ദ്രം; മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാമെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി

കൊവിഡ് 19 പശ്ചാത്തലത്തില്‍ തിരിച്ചുവരുന്ന പ്രവാസികളുടെ സുരക്ഷയ്ക്ക് കേരള സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ അഭിനന്ദിച്ച് കേന്ദ്രം. കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് കേരളത്തിന്റെ നടപടികളെ പ്രത്യേകം അഭിന്ദിച്ചത്.

പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിശദമായ നിര്‍ദേശമാണ് വിഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം അവതരിപ്പിച്ചത്. ഇത് മാതൃകയാണന്നും മറ്റു സംസ്ഥാനങ്ങള്‍ ഇത്തരം നടപടികള്‍ കൈക്കൊള്ളണമെന്നും കേന്ദ്ര കാബിനറ്റ് സെക്രട്ടറി പറഞ്ഞു. ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ അറിയിച്ചു.

 

Story Highlights- Center appreciates the steps taken by Kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top