കണ്ണൂർ മെഡിക്കൽ കോളജിൽ ഗവൺമെന്റ് വൈറോളജി ലാബ് പ്രവർത്തനം ആരംഭിച്ചു

കണ്ണൂർ മെഡിക്കൽ കോളജിൽ ഗവൺമെന്റ് വൈറോളജി ലാബ് പ്രവർത്തനം ആരംഭിച്ചു. പ്രതിദിനം 15 സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യമാണ് ലാബിനുള്ളത്.

സാമ്പിൾ പരിശോധിച്ച് ആറു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. നാല് റിയൽ ടൈം വിസിആർ മെഷീനുകളാണ് ലാബിലുള്ളത്. ആദ്യഘട്ടത്തിൽ 15 സാമ്പിളുകളാണ് ഒരു ദിവസം പരിശോധിക്കാൻ കഴിയുന്നത്. പിന്നീട് ഇത് 60 സാമ്പിളുകൾ വരെയാകും. കഴിഞ്ഞ ദിവസമാണ് ഐസിഎംആർ ലാബിന് അനുമതി നൽകിയത്.

അതേസമയം, കണ്ണൂർ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗം ഭേദമായി ാശുപത്രി വിട്ടത്. ഇതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 54 ആയി. 111 പേർക്കാണ് ഇതുവരെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണ്.

മാത്രമല്ല, ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. നിലവിൽ 2542 പേരാണ് നിരീക്ഷണത്തിലുള്ളത്. പരിശോധനയ്ക്കയച്ചതിൽ 284 സാമ്പിളുകളുടെ ഫലം കൂടി ഇനി ലഭിക്കാനുമുണ്ട്.

Story highlight: Government Virology Lab started at Kannur Medical College

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top