ലോക്ക് ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ 25 ലക്ഷം രൂപയുടെ സ്വത്ത് വകകൾ വിറ്റ് സഹോദരങ്ങൾ

ലോക്ക് ഡൗൺകാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് തങ്ങളാൽ കഴിയുന്ന രീതയിൽ കൈത്താങ്ങാവുകയാണ് കർണാടകയിലെ കൊലാർ ജില്ലയിലെ രണ്ട് സഹോദരങ്ങൾ. ഇതിനായി ഇവരുടെ കൈയ്യിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് വകകൾ വിറ്റ് പാവപ്പെട്ട തൊഴിലാളികളെ സഹായിക്കുകയാണ് ബിസിനസുകാരായ താജാമുൾ പാഷയും സഹോദരൻ മുസ്സാമിൽ പാഷയും. സ്വത്ത് വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് പാവങ്ങൾക്ക് ഭക്ഷണം എത്തിച്ച് നൽകുകയാണ് ഇവർ. മാത്രമല്ല, ഇതിനായി വീടിന് അടുത്ത് തന്നെ ഒരു അടുക്കളയും സജ്ജീകരിച്ചിട്ടുണ്ട് ഇവർ.

ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട സഹോദരങ്ങൾ കൊലാറിലെ മുത്തച്ഛന്റെ അടുത്തേക്ക് താമസം മാറുകയായിരുന്നു. അക്കാലത്ത് അവിടെയുള്ള ഹിന്ദുക്കളും മുസ്ലിംങ്ങളും സിഖുകാരും എല്ലാം തങ്ങളെ സഹായിച്ചിരുന്നു. എന്ന് തനിക്ക് അഞ്ച് വയസും സഹോദരന് മൂന്നുവയസും പ്രയം മാത്രമാണ് ഉണ്ടായിരുന്നതെന്നും താജമൽ പാഷ വികാര ഭരിതനായി പറഞ്ഞു. അന്ന് വിവിധ മതത്തിലുള്ളവർ സഹായിച്ചില്ലായിരുന്നെങ്കിൽ തങ്ങൾക്ക് ജീവിതം മുന്നോട്ട് കെണ്ടുപോകാൻ കഴിയില്ലായിരുന്നുവെന്നും ഇവർ പറയുന്നു.

25 ലക്ഷം രൂപയുടെ സ്ഥലത്തിന്റെ രേഖകൾ ഒരു സുഹൃത്തിന് കൈമാറി. അദ്ദേഹം പണവും തന്നു. റജിസ്ട്രേഷൻ നടപടികൾ ലോക്ക് ഡൗൺ കഴിഞ്ഞാൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താജാമുൾ പാഷയും സഹോദരൻ മുസ്സാമിൽ പാഷയും പറയുന്നു.

റിയൽ എസ്റ്റേറ്റ് ബിസിനസും വാഴക്കൃഷിയുമാണ് ഇവരുടെ തൊഴിൽ മേഖല. പ്രയാസമനുഭവിക്കുന്ന 3000 ത്തോളം കുടുംബങ്ങൾക്കാണ് ഇവർ ഭക്ഷണം നൽകുന്നത്. ഇതിന് പുറമെ പാവപ്പെട്ടവർക്ക് മാസ്‌കുകളും സാനിറ്റൈസറും ഇവർ നൽകുന്നുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായത്തിനും ജില്ലാ ഭരണകൂടവും ഒപ്പമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top