Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (26-04-2020)

April 26, 2020
Google News 1 minute Read

കൊവിഡ് ബാധ രൂക്ഷമല്ലാത്ത സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ ഇളവുകൾ നടപ്പാക്കി തുടങ്ങി

മഹാരാഷ്ട്രയും ഗുജറാത്തും ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം തുടരുകയാണെങ്കിലും, കൊവിഡ് രൂക്ഷമല്ലാത്ത‌ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ നടപ്പാക്കി തുടങ്ങി. ഹരിയാനയിൽ ഇന്ന് മുതൽ വാണിജ്യ, വ്യവസായ മേഖലകളിൽ പ്രവർത്തനം തുടങ്ങും. ഡൽഹിയിൽ 15 സിആർപിഎഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഇന്നലെ മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 49 മരണങ്ങൾ; പോസിറ്റീവ് കേസുകൾ കാൽ ലക്ഷം കടന്നു

ഇന്നലെ മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1990 കേസുകൾ. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 26496 ആയി. 824 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്കെതിരെ കടുത്ത നടപടി: പ്രധാനമന്ത്രി

കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം നടപടികളിൽ ഇളവുണ്ടാവില്ലെന്നും മൻ കി ബാതിലൂടെ അറിയിച്ചു. കൊവിഡ് 19 സന്നദ്ധപ്രവർത്തനങ്ങൾക്കായി പുതിയ വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Story Highlights: News Round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here