ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ച വയനാട് ജില്ലയിലെ മൂപ്പയിനാട് റാൻഡം ടെസ്റ്റ് പൂർത്തിയായി

ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ച വയനാട് ജില്ലയിലെ മൂപ്പയിനാട് റാൻഡം ടെസ്റ്റ് പൂർത്തിയായി. മൂപ്പയിനാട്, കണിയാമ്പറ്റ മേഖലകളിൽ നിന്നായി 150 പേരുടെ സ്രവമാണ് പരിശോധനക്കയച്ചത്. പ്രദേശത്ത് സാമൂഹ്യ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനാണ് റാൻഡം ടെസ്റ്റ് നടത്തിയത്. പരിശോധനാ സാമ്പിളുകൾ തിരുവനന്തപുരത്തെത്തിച്ചു.

വയനാട്ടിൽ ഏറ്റവും ഒടുവിലാണ് മൂപ്പയിനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കഴിഞ്ഞ ദിവസം ആശുപത്രി വിടുകയും ചെയ്തു. നിലവിൽ ജില്ലയിൽ ഹോട്ട്സ്പോട്ടായി പരിഗണിക്കപ്പെടുന്ന ഏക മേഖലയും മൂപ്പയിനാടാണ്. വരദൂർ, മൂപ്പയിനാട് മേഖലയിലെ 150 പേരുടെ സ്രവമാണ് റാൻഡം ടെസ്റ്റിലൂടെ ശേഖരിച്ചത്. വിദേശത്ത് നിന്നെത്തിയ രോഗിയിൽ നിന്ന് വ്യാപനമുണ്ടായിട്ടില്ലെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം.

5 വിഭാഗത്തിൽപ്പെടുന്ന 150 പേരുടെ സാമ്പിളെടുത്തതിൽ ആർക്കും കൊവിഡ് സ്ഥിരീകരിക്കാനായില്ലെങ്കിൽ മൂപ്പയിനാടിനെ ഹോട്ട്സ്പോട്ട് മേഖലയിൽ നിന്ന് ഒഴിവാക്കിയേക്കും. തിരുവനന്തപുരത്തെത്തിച്ച സാമ്പിളുകളുടെ പരിശോധനാഫലം അടുത്തദിവസം തന്നെ പുറത്ത് വരും. നിലവിൽ ജില്ലയിൽ ഒരാളും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലില്ല.

Story highligfht:Declared as a hotspot, Wayanad has completed the Moopayanad Random Test
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top