ലോക്ക്ഡൗൺ നീട്ടിയേക്കും; സൂചന നൽകി പ്രധാനമന്ത്രി

ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാഴ്ച കൂടി അടച്ചിടൽ തുടർന്നേക്കുമെന്നാണ് സൂചന. വിഷയത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. മുഖ്യമന്ത്രിമാരുമായുള്ള വിഡിയോ കോൺഫറൻസിൽ ഇക്കാര്യം ചർച്ച ചെയ്തു. ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ നീക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
ഒൻപത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോൺഫറൻസിൽ ഇന്ന് സംസാരിക്കാൻ അവസരം ലഭിച്ചത്. ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ലോക്ക്ഡൗൺ നീട്ടണമെന്ന നിർദേശത്തെ അനുകൂലിച്ചു. രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നിർദേശത്തെ ഭാഗികമായി പിന്തുണച്ചു. എന്നാൽ ലോക്ക്ഡൗണ് നീട്ടണമെന്ന് നേരത്തെ തന്നെ അഞ്ച് സംസ്ഥാനങ്ങൾ നിലപാടെടുത്തിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാനുള്ള സാധ്യതതകളുള്ളത്.
രാജ്യത്ത് കൊവിഡ് വലിയ തോതിൽ വ്യാപിക്കാതിരുന്നതിന് ലോക്ക്ഡൗൺ കാരണമായി എന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. രാജ്യത്തെ സ്ഥിതികൾ നിയന്ത്രണ വിധേയമാക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരും. ലോക്ക്ഡൗൺ നീളുകയാണെങ്കിൽ കൈക്കോള്ളേണ്ട രണ്ട് നിർദേശങ്ങളാണ് സംസ്ഥാനങ്ങൾ മുന്നോട്ടുവച്ചത്. പ്രാദേശികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യങ്ങൾ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. രാജ്യത്ത് മൊത്തം ലോക്ക്ഡൗൺ വേണമെന്ന് അഞ്ച് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മന്ത്രിസഭാ ഉപസമിതിയും കാബിനറ്റും ചർച്ച ചെയ്യും. അതിനു ശേഷം മാത്രമേ ലോക്ക്ഡൗൺ നീട്ടണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
Story highlights-Lockdown may be extended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here