മലങ്കര മാർത്തോമ സഭ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി ഇന്ന് നൂറ്റി മൂന്നാം പിറന്നാൾ

മലങ്കര മാർത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി ഇന്ന് നൂറ്റി മൂന്നാം പിറന്നാൾ. കൊവിഡ് 19 പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി പ്രാർത്ഥന ചടങ്ങുകൾ മാത്രമാണ് നടന്നത്. സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിന് സഭാ മേലധ്യക്ഷൻ ഡോ ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത മുഖ്യ കാർമികത്വം വഹിച്ചു.

ക്രിസ്തീയ വിശ്വാസികൾക്ക് അപ്പുറം, പൊതു സമൂഹത്തെ ആകമാനം സ്വാധീനിച്ച അപൂർവ വ്യക്തിത്വങ്ങളിൽ ഒരാളാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി. സമാനതകളില്ലാത്ത ജീവിതവഴികളിലൂടെ നടന്ന മാർ ക്രിസോസ്റ്റത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. പ്രസംഗത്തിലൂടെയും സ്വകാര്യ സംഭാഷണത്തിലൂടെയും ചിരിയുടെ ഓളങ്ങൾ തീർക്കുന്ന തിരുമേനി, പ്രസംഗവും ജീവിതവും രണ്ടുവഴിക്കാകരുതെന്ന് എന്നും ഓർമപ്പെടുത്തുന്നു.

1918 ഏപ്രിൽ 27 ന് കുമ്പനാട് അടങ്ങാപ്പുറത്ത് കലമണ്ണിൽ കെ.ഇ.ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും മകനായി ജനിച്ചു. 1999 ഒക്ടോബർ 23-ന് ഡോ. അലക്‌സാണ്ടർ മാർത്തോമാ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായി, പിന്നീട് മാർത്തോമ സഭയുടെ തലവനായി. ശരീരിക ബുദ്ധിമുട്ടിനെ തുടർന്ന് സഭ മേലദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ തിരുമേനിയെ സഭയുടെ വലിയ മെത്രാപ്പൊലീത്തയായി അവരോധിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്നത് മൂലം ഈ പിറന്നാൾ ദിനത്തിലും ചിരിയുടെ മെത്രാപ്പൊലീത്ത ആശുപത്രിയിൽ ചികിത്സയിലാണ്.

Story highlight: Malankara Mar Thoma Church Archbishop Today, Philip Mar Chrysostom Hundred and Third Birthday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top