ലോക്ക് ഡൗണിൽ ദൂരദർശനിലൂടെ ഇനി ‘ശ്രീകൃഷ്ണ’യും

ലോക്ക് ഡൗണിൽ പഴയ പരമ്പരകൾ തട്ടിക്കുടഞ്ഞ് വീണ്ടും പ്രേക്ഷകരുടെ മുൻപിലെത്തിച്ച ദൂരദർശൻ ബാർക്ക് റേറ്റിംഗിൽ നമ്പർ വൺ ആയിരുന്നു. എന്നാൽ അടുത്തതായി മറ്റൊരു പുരാണ പരമ്പര കൂടി പുനഃസംപ്രേഷണം ചെയ്യുകയാണ് ചാനൽ. രാമായണത്തിന്റെ സംവിധായകനായ രാമാനന്ത് സാഗറിന്റെ തന്നെ ഒരുക്കിയ ശ്രീകൃഷ്ണ എന്ന പരമ്പരയാണ് വീണ്ടും ഡിഡിയിൽ എത്തുക. 27 വർഷങ്ങൾക്ക് മുൻപായിരുന്നു പരമ്പര സംപ്രേഷണം ചെയ്തിരുന്നത്. 1993-ൽ ദൂരദർശന്റെ മെട്രോ ചാനലായ ഡിഡി 2 വിലാണ് ശ്രീകൃഷ്ണയുടെ സംപ്രേഷണത്തിന് തുടക്കം. 1996-ൽ ഡിഡി നാഷണലില്‍ സംപ്രേഷണം ചെയ്യാൻ ആരംഭിച്ചു.
സീരിയലിൽ ശ്രീകൃഷ്ണന്റെ വിവിധ കാലഘട്ടങ്ങൾ തിരശീലയിലെത്തിച്ചത് സർവദാമൻ ഡി ബാനർജിയും സ്വപ്നിൽ ജോഷിയുമാണ്. ദീപക് ദേവുൽകർ, പിങ്കി പരീഖ് തുടങ്ങിയവരും പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഡിഡി നാഷണൽ ചാനലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ അറിയിപ്പ്. രാമായണം, മഹാഭാരതം, ശക്തിമാൻ തുടങ്ങിയ പരമ്പരകൾ ദൂരദർശൻ പുനഃസംപ്രേഷണം ആരംഭിച്ചിരുന്നു. രാമാനന്ത് സാഗർ തിരക്കഥയെഴുതി സംവിധാനം ചെയ്ത പരമ്പര ശ്രീകൃഷ്ണന്റെ ജീവിതകഥയാണ് വെള്ളിത്തിരയിലെത്തിക്കുന്നത്.
Story highlights-sreekrishna serial, retelecast in dooradarshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here