Advertisement

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 20,301 പേര്‍; ജില്ലകളിലെ കണക്കുകൾ

April 28, 2020
Google News 1 minute Read

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,301 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,812 പേര്‍ വീടുകളിലും 489 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 23,271 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 22,537 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. വിവിധ ജില്ലകളിൽ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിൽ ആകെ 2025 പേരാണ് നിരീക്ഷണത്തിലുള്ളത്. 1963 പേർ വീടുകളിലും 62 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയിൽ ആകെ 1143 പേർ നിരീക്ഷണത്തിലാണ്. 1110 പേർ വീടുകളിലും 33 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിൽ ആകെ 385 പേർ നിരീക്ഷണത്തിലാണ്. 376 പേർ വീടുകളിലും ഒൻപത് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയിൽ ആകെ 1385 പേർ നിരീക്ഷണത്തിലാണ്. 1370 പേർ വീടുകളിലും 15 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയിൽ ആകെ 727 പേർ നിരീക്ഷണത്തിലാണ്. 715 പേർ വീടുകളിലും 12 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ആലപ്പുഴ

ആലപ്പുഴ ജില്ലയിൽ ആകെ 1282 പേർ നിരീക്ഷണത്തിലാണ്. 1279 പേർ വീടുകളിലും മൂന്ന് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്

എറണാകുളം

എറണാകുളം ജില്ലയിൽ ആകെ 462 പേർ നിരീക്ഷണത്തിലാണ്. 442 പേർ വീടുകളിലും 20 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂർ

തൃശൂർ ജില്ലയിൽ ആകെ 886 പേർ നിരീക്ഷണത്തിലാണ്. 867 പേർ വീടുകളിലും 19 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയിൽ ആകെ 3408 പേർ നിരീക്ഷണത്തിലാണ്. 3352 പേർ വീടുകളിലും 56 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയിൽ ആകെ 1810 പേർ നിരീക്ഷണത്തിലാണ്. 1766 പേർ വീടുകളിലും 44 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയിൽ ആകെ 1091 പേർ നിരീക്ഷണത്തിലാണ്. 961 പേർ വീടുകളിലും 58 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയിൽ ആകെ 978 പേർ നിരീക്ഷണത്തിലാണ്. 971 പേർ വീടുകളിലും ഏഴ് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂർ

കണ്ണൂർ ജില്ലയിൽ ആകെ 2768 പേർ നിരീക്ഷണത്തിലാണ്. 2654 പേർ വീടുകളിലും 114 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസർ​ഗോഡ്

കാസർ​ഗോഡ് ജില്ലയിൽ ആകെ 2023 പേർ നിരീക്ഷണത്തിലാണ്. 1986 പേർ വീടുകളിലും 37 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here